Sub Lead

ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച; ഡിഎംകെ എംഎല്‍എയെ പുറത്താക്കി

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.

ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച; ഡിഎംകെ എംഎല്‍എയെ പുറത്താക്കി
X

ചെന്നൈ: നിയമസഭാംഗം കെകെ. സെല്‍വത്തെ ഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.

ആഗസ്ത് അഞ്ചിന് സെല്‍വത്തെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സെല്‍വത്തെ പുറത്താക്കിയത്. പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ. അറിയിച്ചു.

അടുത്തിടെ, സെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുകയും ബി.ജെ.പി. അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആഗസ്ത് അഞ്ചിന് രാമക്ഷേത്ര ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് ബി.ജെ.പിയുടെ ചെന്നൈ ഓഫസില്‍ നടന്ന പരിപാടിയിലും പങ്കെടുത്തിരുന്നു.




Next Story

RELATED STORIES

Share it