പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ്; എതിര്‍പ്പുമായി ഒരു വിഭാഗം, സോണിയ അന്തിമ തീരുമാനമെടുക്കും
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരാണ്. പ്രശാന്തിന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍നിന്ന് ഒരു വ്യത്യാസവുമില്ലെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ തീരുമാനം കൈകൊള്ളും.
അവരില്‍ പലരും പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതിനെ എതിര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. നിതീഷ് കുമാറിന്റെ ജനതാദളുമായി (യുണൈറ്റഡ്) അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കിഷോര്‍ ജൂലൈയില്‍ സോണിയയുമായും രാഹുലുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കിഷോറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതില്‍ ഇരുവര്‍ക്കും എതിര്‍പ്പില്ലെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരാണ്. പ്രശാന്തിന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍നിന്ന് ഒരു വ്യത്യാസവുമില്ലെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
RELATED STORIES
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന്...
10 Aug 2022 2:50 PM GMTയുപിയില്‍ മുസ്ലിം യുവാവിന് ബജ്റംഗ്ദള്‍ മര്‍ദ്ദനം
10 Aug 2022 2:47 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി...
10 Aug 2022 2:45 PM GMT'പ്രളയജിഹാദി'നു പിന്നിലെ ഗൂഢാലോചന
10 Aug 2022 2:34 PM GMTഅന്നമനടയില്‍ ഭീതിപരത്തി ശക്തമായ കാറ്റ്
10 Aug 2022 2:24 PM GMT