- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേതാക്കൾക്കെതിരേയുള്ള എഫ്ബി പോസ്റ്റിൽ ലൈക്ക് ചെയ്തു; കണ്ണൂർ സിപിഎമ്മിൽ പരസ്യശാസനയും സസ്പെൻഷനും
പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്ക് വഴിവച്ചത്.

കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ 17 പേർക്കെതിരേ അച്ചടക്ക നടപടി. പാർട്ടിക്കും നേതാക്കൾക്കും എതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ലൈക്ക് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർ പേഴ്സണുമായ പി കെ ശ്യാമളയെയടക്കമുള്ള നേതാക്കളെ സൈബറിടങ്ങളിൽ അപമാനിച്ചെന്ന് ആരോപിച്ചാണ് 17 പേർക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിൽ 15 പേർക്ക് പരസ്യ ശാസനയുണ്ട്. രണ്ടു പേരെ സസ്പെൻഡും ചെയ്തു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയിൽ പെടുന്നവർക്കെതിരേയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് നടപടി. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്ക് വഴിവച്ചത്. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്യുന്നത്. ഇതിൽ പി കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണിൽ നിന്നു ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലും ഇത് ചർച്ചയായി. ഇതിന് പിന്നാലെ പി കെ ശ്യാമളയ്ക്കെതിരേ സൈബറിടങ്ങളിൽ വ്യാപകമായ രീതിയിൽ മോശമായ ഭാഷയിലും വിമർശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവരിൽ ഉന്നയിക്കുന്ന കുറ്റം.
പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ എ എൻ ഷംസീർ എം എൽ എ, ടി ഐ മധുസൂദനൻ, എൻ ചന്ദ്രൻ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷൻ പാർട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി. ഇവർ പി കെ ശ്യാമളയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാർട്ടിക്കും സിപിഎം നേതാക്കൾക്കുമെതിരെയുള്ള പോസ്റ്റിൽ ലൈക്കും ചെയ്തുവെന്ന് പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
RELATED STORIES
ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്;എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബിന്...
28 March 2025 10:13 AM GMTമയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ എയ്ഡ്സ് ബാധ; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ...
28 March 2025 9:57 AM GMTകോഴിക്കോട് 13 കാരന് സൈനിക സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് ചാടിപ്പോയി;...
28 March 2025 7:12 AM GMTഎമ്പുരാന് സിനിമയുടെ ഉള്ളടക്കം ; ബിജെപിയില്‍ ആശയക്കുഴപ്പം; സിനിമ...
28 March 2025 6:41 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
28 March 2025 6:11 AM GMTചാലക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
28 March 2025 6:05 AM GMT