Sub Lead

ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്
X
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.


ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ തുടങ്ങിയ ഹരിഹരന്റെ ചിത്രങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പഴശിരാജ, പരിണയം, സര്‍ഗം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങി മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ഒരു കൂട്ടം സിനിമകളുടെയും സംവിധായകനാണ് ഹരിഹരന്‍. പഴശിരാജ, പരിണയം, സര്‍ഗം എന്നി സിനിമകള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it