Sub Lead

രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂട്ടി

രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂട്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഡീസലിന് ഇന്ന് 11 പൈസയാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചു. കഴിഞ്ഞ മാസം തന്നെ പെട്രോള്‍ വിലയെ ഡീസല്‍ വില മറികടന്നിരുന്നു.

ഡല്‍ഹിയില്‍ ഇന്നലെ ലിറ്ററിന് 16 പൈസകൂട്ടിയതിനു പിന്നാലെ ഇന്ന് 11 പൈസയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് ഡല്‍ഹിയില്‍ 81.05 രൂപയായി ഉയര്‍ന്നു. പെട്രോളിന് 80.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 80.89 രൂപയും ഡീസലിന് 76.97 രൂപയുമാണ്. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവര്‍ധന വീണ്ടും ആരംഭിച്ചത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it