ദുബയ് മസ്ജിദില്‍ മുസ്ലിം യുവതികള്‍ ഭജന ആലപിച്ചോ? സത്യം ഇതാണ്

എബിപി ന്യൂസ് 2016 ആഗസ്തിലും 2018 ഫെബ്രുവരിയിലും പൊളിച്ചടുക്കിയ നുണയാണ് പുതിയ അടിക്കുറിപ്പോടെ സംഘ് പരിവാര പേജുകള്‍ വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ 2018 നവംബറിലാണ് ആസാദ് ഭാരത് എന്ന ഹിന്ദുത്വ പേജ്് മുകളില്‍ സൂചിപ്പിച്ച അടിക്കുറിപ്പോടെ ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്.

ദുബയ് മസ്ജിദില്‍ മുസ്ലിം യുവതികള്‍  ഭജന ആലപിച്ചോ? സത്യം ഇതാണ്

ന്യൂഡല്‍ഹി: മുസ്ലിം വനിതകള്‍ ദുബയില്‍ മസ്ജിദിനകത്ത് വച്ച് റാം ഭജന പാടി. അവരുടെ ഭര്‍ത്താക്കന്‍മാര്‍ അഭിനന്ദനവുമായി ഒപ്പം കൂടി എന്ന അടിക്കുറിപ്പോടെ ബുര്‍ഖ ധാരിണികളായ മുസ്ലിം വനിതകള്‍ ഹിന്ദു ഭക്തി ഗാനം ആലപിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ദിവസങ്ങള്‍ക്കിടെ ആയിരക്കണക്കിന് വ്യക്തികളും ഗ്രൂപ്പുകളുമാണ് മുകളില്‍ പറഞ്ഞ അടിക്കുറിപ്പോട് കൂടിയ വീഡിയോ പങ്കുവച്ചത്. നാലു മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ വാട്ട്‌സ് ആപ്പിലും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു.

എബിപി ന്യൂസ് 2016 ആഗസ്തിലും 2018 ഫെബ്രുവരിയിലും പൊളിച്ചടുക്കിയ നുണയാണ് പുതിയ അടിക്കുറിപ്പോടെ സംഘ് പരിവാര പേജുകള്‍ വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ 2018 നവംബറിലാണ് ആസാദ് ഭാരത് എന്ന ഹിന്ദുത്വ പേജ്് മുകളില്‍ സൂചിപ്പിച്ച അടിക്കുറിപ്പോടെ ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്. പത്തായിരത്തിലധികം പേരാണ് ഇത് പങ്കുവച്ചത്.

ആന്ധ്രാ പ്രദേശിലെ സത്യസായി ബാബ ആശ്രമം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ദുബയ് മസ്ജിദില്‍ മുസ്ലിം യുവതികള്‍ ഭജന ആലപിക്കുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കപ്പെട്ടത്. മോസ്‌ക് ബജന്‍ എന്ന ഗൂഗ്ള്‍ സെര്‍ച്ചിലൂടെ ഇതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നുണ്ട്.

RELATED STORIES

Share it
Top