Sub Lead

കിഷന്‍ഗഞ്ചിലെ മുസ്‌ലിം-ആദിവാസി സംഘര്‍ഷം: യാഥാര്‍ത്ഥ്യം ഇതാണ്

എന്നാല്‍ ഈദ് ദിനത്തില്‍ ഈദ് ഗാഹിനോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ പ്രവേശിച്ച ആദിവാസികള്‍ രാമന്റെ ചിത്രമമുള്ള കൊടി ഉയര്‍ത്തി ആചാര പൂജകള്‍ തുടങ്ങി. ഇതു തടയാനെത്തിയ തോട്ടം തൊഴിലാളികള്‍ക്കും ഉദ്യേഗസ്ഥര്‍ക്കും ഈദ്ഗാഹിലേക്ക് അതുവഴി പോയവര്‍ക്കും നേരെയാണ് ആദിവാസികള്‍ അമ്പെയ്തത്.

കിഷന്‍ഗഞ്ചിലെ മുസ്‌ലിം-ആദിവാസി സംഘര്‍ഷം: യാഥാര്‍ത്ഥ്യം ഇതാണ്
X

പട്‌ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദാലുബാരി ഗ്രാമത്തില്‍ ഈദ് നമസ്‌കാരത്തിനായി തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ച മുസ്‌ലിംകളെ ആദിവാസികള്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിച്ചെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.


ഹിന്ദുത്വ വെബ്‌സൈറ്റായ ഒപിഇന്ത്യയും സമാന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.


റിപോര്‍ട്ടിലെ നിജസ്ഥിതി എന്ത്?

ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് (ജൂണ്‍ അഞ്ച്) സംഭവം നടന്നത്. എന്നാല്‍, റിപോര്‍ട്ടിന്റെ സത്യാവസ്ഥ മേല്‍പ്പറഞ്ഞതില്‍നിന്നും തികച്ചും വ്യത്യസ്ഥമാണ്.

അന്വേഷണത്തില്‍ കണ്ടെത്തിയത്

തര്‍ക്ക സ്ഥലം നിലവില്‍ രണ്ട് മുസ്‌ലിം സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ്. 40 ദിവസങ്ങള്‍ക്കു മുമ്പ് ആദിവാസികള്‍ ഈ സ്ഥലം പിടിച്ചെടുത്തിരുന്നതായി പ്രദേശവാസിയായ കുമാര്‍ ആഷിഷിനെ ഉദ്ധരിച്ച് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനും 40 ദിവസത്തെ പഴക്കമുണ്ട്. തുടര്‍ന്ന് പോലിസ് ഇടപെടുകയും ആദിവാസികളെ ഒഴിപ്പിച്ച് മുസ്‌ലിംകള്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈദ് ദിനത്തില്‍ ഈദ് ഗാഹിനോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ പ്രവേശിച്ച ആദിവാസികള്‍ രാമന്റെ ചിത്രമമുള്ള കൊടി ഉയര്‍ത്തി ആചാര പൂജകള്‍ തുടങ്ങി. ഇതു തടയാനെത്തിയ തോട്ടം തൊഴിലാളികള്‍ക്കും ഉദ്യേഗസ്ഥര്‍ക്കും ഈദ്ഗാഹിലേക്ക് അതുവഴി പോയവര്‍ക്കും നേരെയാണ് ആദിവാസികള്‍ അമ്പെയ്തത്. പെരുന്നാള്‍ ദിനത്തില്‍ രാവിലെയാണ് ആദിവാസികള്‍ തേയില തോട്ടത്തില്‍ പൂജകള്‍ ആരംഭിച്ചത്. ഈ വിവരം അറിഞ്ഞ് ഉടമകളും തൊഴിലാളികളും തടയാനെത്തിയത്. ഇവരെ കണ്ടപ്പോഴാണ് ആദിവാസികള്‍ അമ്പെയ്തതും കല്ലെറിഞ്ഞതും. ആറോളം പേര്‍ക്കാണ് പരിക്കേറ്റത്. നേരത്തെയും ആദിവാസികള്‍ തേയില തോട്ടം പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.

ആക്രമണത്തിനു പിന്നാലെ വ്യാജ പ്രചാരണം

സംഭവത്തില്‍ പരിക്കേറ്റവരുടെ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചരണം ആരംഭിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ഹിന്ദുത്വ ഗ്രൂപ്പുകളാണ് അത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.അത് മുസ്‌ലിംങ്ങള്‍ക്ക് നേരെ ആദിവാസികള്‍ നടത്തിയ ആക്രമണമാണെന്നായിരുന്നു പ്രചരണം. മുസ്‌ലിംകള്‍ അവരുടെ ഭൂമി പിടിച്ചെടുക്കാന്‍ വന്നതായി ഭയന്ന് ആദിവാസികള്‍ അവരുടെ പരമ്പരാഗത ആയുധ വില്ലും അമ്പും കൊണ്ട് അവരെ ആക്രമിച്ചു. എന്ന ശീര്‍ഷകത്തിലാണ് ഹിന്ദുത്വ വെബ്‌സൈറ്റായ ഒപിഇന്ത്യ ലേഖനം പ്രസിദ്ധീകരിച്ചത്.

Next Story

RELATED STORIES

Share it