Sub Lead

കൊവിഡ്: അന്താരാഷ്ട്ര വിമാനസര്‍വീസിനുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി

കൊവിഡ്: അന്താരാഷ്ട്ര വിമാനസര്‍വീസിനുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി
X

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ജൂലൈ 31 വരെ നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. അതേസമയം, ഡിജിസിഎ അംഗീകരിച്ച കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍പ്രത്യേക സാഹചര്യത്തില്‍ അന്തര്‍ദേശീയ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ യോഗ്യതയുള്ള അതോറിറ്റി അടിസ്ഥാനത്തില്‍ അനുവദിച്ചേക്കാമെന്നും ഡിജിസിഎ അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഈ വിലക്ക് തുടരുകയായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് മെയ് മാസം ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it