- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
90 സ്‌പൈസ് ജെറ്റ് പൈലറ്റുമാർക്ക് ബോയിങ് 737 മാക്‌സ് വിമാനം പറത്തുന്നതിൽ നിന്ന് ഡിജിസിഎയുടെ വിലക്ക്
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഭാഗമായ ഈ പൈലറ്റുമാർക്ക് ഡിജിസിഎ അനുമതി ലഭിക്കാൻ വീണ്ടും പരിശീലനത്തിന് ഹാജരാകേണ്ടി വരും.

ന്യൂഡൽഹി: ബോയിങ് 737 മാക്‌സ് വിമാനം പ്രവർത്തിപ്പിക്കാൻ പരിശീലനം നേടിയ 90 പൈലറ്റുമാർക്കെതിരേ റഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു. ബോയിങ് 737 മാക്‌സ് വിമാനം പറത്തുന്നതിൽ നിന്ന് ഡിജിസിഎ ഇവരെ വിലക്കി. പരിശീലന പ്രൊഫൈലുകളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎയുടെ നടപടി.
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഭാഗമായ ഈ പൈലറ്റുമാർക്ക് ഡിജിസിഎ അനുമതി ലഭിക്കാൻ വീണ്ടും പരിശീലനത്തിന് ഹാജരാകേണ്ടി വരും.
നിലവിൽ ബോയിങ് 737 മാക്‌സ് സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏക എയർലൈൻ സ്‌പൈസ് ജെറ്റ് ആണ്. ഇന്തോനേഷ്യയിലും എത്യോപ്യയിലും 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് അപകടങ്ങളെത്തുടർന്ന് രണ്ട് വർഷത്തിലേറെയായി ഇത്തരത്തിലുള്ള വിമാനങ്ങൾ ഇന്ത്യ നിർത്തിവച്ചിരുന്നു.
നിക്ഷേപകനായ രാകേഷ് ജുൻജുൻവാല പ്രമോട്ട് ചെയ്യുന്ന വിമാനക്കമ്പനിയായ ആകാശ എയർ 72 ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ആകാശ എയർ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
RELATED STORIES
അസമിലെ അതിക്രൂര വംശവെറിക്കെതിരെ വിമന്‍ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി...
25 July 2025 11:47 AM GMTതെരുവുനായ ആക്രമണം: പുറത്തുവരുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്;...
25 July 2025 11:37 AM GMT'നടന്നത് സമാനതകളില്ലാത്ത ക്രൂരത'; ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുഹമ്മദ്...
25 July 2025 11:27 AM GMTകെസിഎല്‍; അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണപ്രസാദ് നയിക്കും
25 July 2025 11:17 AM GMTഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി മക്കയില്‍ മരിച്ചു
25 July 2025 10:45 AM GMT'ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്';...
25 July 2025 10:42 AM GMT