യുപിയില്‍ ഭക്തന്‍ നാക്കുമുറിച്ച് ദേവിക്ക് സമര്‍പ്പിച്ചു
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 38കാരനായ സമ്പത്താണ് ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
BY SRF10 Sep 2022 3:18 PM GMT

X
SRF10 Sep 2022 3:18 PM GMT
ലഖ്‌നൗ: ദേവിപ്രീതിക്കായി നാക്കുമുറിച്ച് വഴിപാടായി സമര്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശില്‍ കൗസാബി മാ ശീതള ക്ഷേത്രത്തിലാണ് വഴിപാടായി യുവാവ് നാക്കുമുറിച്ച് സമര്‍പ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 38കാരനായ സമ്പത്താണ് ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സമ്പത്ത് ഭാര്യയ്‌ക്കൊപ്പമാണ് അമ്പലത്തില്‍ എത്തിയത്. ഗംഗാ സ്‌നാനത്തിന് ശേഷം ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷമാണ് വഴിപാട് നടത്തിയത്.
ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച ശേഷമാണ് ബ്ലേഡ് ഉപയോഗിച്ച് സമ്പത്ത് നാക്കുമുറിച്ചത്. തുടര്‍ന്ന് ക്ഷേത്രനടയില്‍ മുറിച്ചെടുത്ത നാക്ക് സമര്‍പ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ഭര്‍ത്താവിന്റെ ആവശ്യപ്രകാരമായിരുന്നു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതെന്ന് ഭാര്യ പറഞ്ഞു.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT