Sub Lead

കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നല്‍കണം: വഖഫ് ബോര്‍ഡ്

ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുസ്ലീം മന്ത്രിമാര്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നല്‍കണം: വഖഫ് ബോര്‍ഡ്
X

ബെംഗളൂരു; മുസ്ലിം സമുദായത്തില്‍ നിന്നുള്ളയാള്‍ക്ക് കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് സുന്നി വഖഫ് ബോര്‍ഡ്. 72 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് മുസ്ലീങ്ങള്‍ കാരണമാണ്. ഒരു സമുദായമെന്ന നിലയില്‍ കോണ്‍ഗ്രസിന് ഒരുപാട് ഉപകാരം ചെയ്തുവെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി പറഞ്ഞു. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം ഉറപ്പാക്കാന്‍ സുന്നി ഉലമ ബോര്‍ഡ് ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നുവെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി പറഞ്ഞു. പല മുസ്ലീം സ്ഥാനാര്‍ത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങളിലും പ്രചാരണം നടത്തി ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്.

ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുസ്ലീം മന്ത്രിമാര്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകള്‍ ഞങ്ങള്‍ക്ക് തരണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ പറഞ്ഞിരുന്നു. ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളും മുസ്ലീങ്ങളെ ഏല്‍പ്പിക്കണമെന്നും കോണ്‍ഗ്രസ് നന്ദി കാണിക്കണമെന്നും വഖഫ് ബോര്‍ഡ് നേതാക്കള്‍ പറഞ്ഞു.





Next Story

RELATED STORIES

Share it