Sub Lead

നഷ്ടപ്പെട്ട മൊബൈല്‍ കണ്ടുപിടിക്കാന്‍ ടെലികോം ഡിപാര്‍ട്ട്‌മെന്റ് പുതിയ സംവിധാനം കൊണ്ടുവരുന്നു

സിം കാര്‍ഡ് നീക്കം ചെയ്താലും ഐഎംഇഐ നമ്പര്‍ മാറ്റിയാലും മൊബൈല്‍ കണ്ടുപിടിക്കാവുന്ന ട്രാക്കിങ് സംവിധാനമാണ് വരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

നഷ്ടപ്പെട്ട മൊബൈല്‍ കണ്ടുപിടിക്കാന്‍ ടെലികോം ഡിപാര്‍ട്ട്‌മെന്റ് പുതിയ സംവിധാനം കൊണ്ടുവരുന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന, നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്ത മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിന് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. സിം കാര്‍ഡ് നീക്കം ചെയ്താലും ഐഎംഇഐ നമ്പര്‍ മാറ്റിയാലും മൊബൈല്‍ കണ്ടുപിടിക്കാവുന്ന ട്രാക്കിങ് സംവിധാനമാണ് വരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ്(സി-ഡോട്ട്) തയ്യാറാക്കിയ സാങ്കേതിക വിദ്യ ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സി-ഡോട്ടില്‍ സാങ്കേതിക വിദ്യ തയ്യാറാണ്. ഇതിന് തുടക്കം കുറിക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ടെലികോം ഡിപാര്‍ട്ട്‌മെന്റ് മന്ത്രിയെ സമീപിക്കും. അടുത്ത മാസം സംവിധാനം ആരംഭിക്കും-ടെലികോം ഉദ്യോഗസ്ഥര്‍ പിടിഐയോട് വ്യക്തമാക്കി. ജൂലൈ 26ന് ആണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍(സിഇഐആര്‍) ടെലികോം ഡിപാര്‍ട്ട്‌മെന്റ് 2017 ജൂലൈയിലാണ് സി-ഡോട്ടിനെ ഏല്‍പ്പിച്ചത്. സിഇഐആര്‍ സജ്ജീകരിക്കുന്നതിന് 15 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. രാജ്യത്ത് വ്യാജ ഫോണുകളുടെ എണ്ണം കുറയ്ക്കുകയും മോഷണം നിരുല്‍സാഹപ്പെടുത്തുകയുമാണ് ലക്ഷ്യം.

നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത ഫോണിലെ എല്ലാ സേവനങ്ങളും സിഇഐആര്‍ ബ്ലോക്ക് ചെയ്യും. സിം കാര്‍ഡ് നീക്കം ചെയ്താലും ഐഎംഇഐ നമ്പര്‍ മാറ്റിയാലും ഇത് സാധിക്കും. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും നിയമപാലകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊബൈല്‍ ഫോണ്‍ തിരിച്ചറിയുന്നതിനുള്ള 15 അക്ക നമ്പറാണ് ഐഎംഇഐ. ആഗോള സമിതിയാണ് ജിഎസ്എംഎയാണ് ഈ നമ്പര്‍ അനുവദിക്കുന്നത്. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ നമ്പര്‍ ഉപയോഗിച്ചാണ് ട്രാക്ക് ചെയ്യുന്നത്.

Next Story

RELATED STORIES

Share it