ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തി; 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തില്‍നിന്ന് വലിച്ചെറിഞ്ഞു
ഡല്‍ഹി സ്വദേശിനിയായ യുവതിയെ ജോലി നല്‍കാമെന്ന വ്യാജേന നാല് പേര് പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂവിനായി വിളിച്ചുവരുത്തിയ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൈകാല്‍ കെട്ടി ഹോട്ടലിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചുരു റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം.
ഡല്‍ഹി സ്വദേശിനിയായ യുവതിയെ ജോലി നല്‍കാമെന്ന വ്യാജേന നാല് പേര് പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം കൈകാലുകള്‍ കെട്ടി മുകളില്‍ നിന്ന് താഴോട്ട് വലിച്ചെറിയുകായിരുന്നു. വടിയില്‍ കെട്ടിയിട്ട കയറില്‍ കുടുങ്ങിയതുകൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും പോലിസ് വ്യക്തമാക്കി. സ്ഥലത്തെത്തിയ പോലിസാണ് യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്്. പ്രതികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പോലിസ് വ്യക്തമാക്കി.
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT