Sub Lead

ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം: പോലിസ് സാക്ഷികള്‍ സംശയാസ്പദമെന്ന് കോടതി, മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം

ഗോകല്‍പുരി പ്രദേശത്ത് കലാപകാരികളായ ജനക്കൂട്ടം കട കത്തിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം ലഭിച്ചത്.

ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം: പോലിസ് സാക്ഷികള്‍ സംശയാസ്പദമെന്ന് കോടതി, മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് പേര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. രണ്ടു പോലിസ് സാക്ഷികളുടെ വിശ്വാസ്യതയില്‍ ഗുരുതര സംശയം ഉയര്‍ത്തിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് ജാമ്യം അനുവദിച്ചത്.

വന്‍ ആസൂത്രണത്തോടെ നടപ്പാക്കിയ കലാപത്തില്‍ കൊല്ലപ്പെട്ട 54 പേരില്‍ ഭൂരിപക്ഷവും മുസ്‌ലിംകള്‍ ആയിരുന്നു. കൂടാതെ, 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോടികളുടെ സ്വത്തുവകകളാണ് കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്തത്.

ഗോകല്‍പുരി പ്രദേശത്ത് കലാപകാരികളായ ജനക്കൂട്ടം കട കത്തിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം ലഭിച്ചത്. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലിസ് ഹാജരാക്കിയ സാക്ഷികളായ പോലിസ് കോണ്‍സ്റ്റബിള്‍ വിപിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഹരി ബാബു എന്നിവരുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. തഹീര്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുകയോ സംഭവത്തില്‍ അദ്ദേഹത്തിനെതിരെ കൃത്യമായ ആരോപണങ്ങളോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

സാക്ഷികളായ പോലിസുകാര്‍ സംഭവസമയം പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നുവെങ്കിലും ഇവരുടെ സാക്ഷി മൊഴി വിശ്വാസമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഫെബ്രുവരി 25ന് നടന്ന കലാപത്തില്‍ ഇവരെ തിരിച്ചെറിഞ്ഞെന്ന് അവകാശപ്പെടുന്ന ഈ പോലിസ് ഉദ്യോഗസ്ഥര്‍ അവരെ പ്രതി ചേര്‍ക്കാന്‍ ഏപ്രില്‍ വരെ കാത്തിരുന്നതെന്ന് എന്തിനെന്നും കോടതി ചോദിച്ചു.

പോലിസ് ഉദ്യോഗസ്ഥര്‍ ആയിട്ടും സംഭവം സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യുകയോ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യുന്നതില്‍ അവരെ തടഞ്ഞത് എന്താണെന്നും രണ്ട് പോലിസ് സാക്ഷികളുടെ വിശ്വാസത്യതയില്‍ ഇതു ഗുരുതര സംശയം ഉയര്‍ത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it