Sub Lead

ഡല്‍ഹി കലാപം: ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജി ബെഞ്ച് മാറ്റി

ഡല്‍ഹി കലാപം: ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജി ബെഞ്ച് മാറ്റി
X

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍നിന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി. പ്രകോപനപ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എംപി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരേ കേസെടുക്കാത്ത ഡല്‍ഹി പോലിസ് നടപടിയില്‍ ജസ്റ്റിസ് മുരളീധര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേസെടുക്കുന്നതിന് എത്രപേര്‍ കൊല്ലപ്പെടുകയും എത്ര വീടുകള്‍ കത്തി ചാമ്പലാകുകയും ചെയ്യണമെന്നും സോളിസിറ്റര്‍ ജനറലിനോട് ക്ഷോഭത്തോടെ ചോദിച്ചിരുന്നു.

അതിനിടെ, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കക്ഷിചേരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ നോട്ടീസയച്ചിട്ടുണ്ട്. കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് നേരത്തേ പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരുന്നു. എന്നാല്‍, ജഡ്ജിമാരില്‍ ഒരാള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ബെഞ്ച് ഇരുന്നില്ല. തുടര്‍ന്നാണ് ജസ്റ്റിസ് മുരളീധര്‍ കേസ് കേട്ടത്. എന്നാല്‍ വൈകീട്ട് ഇറങ്ങിയ കേസ് പട്ടികയില്‍ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്കുതന്നെ മാറ്റിയതായാണു അറിയിപ്പ് ലഭിച്ചത്.

Next Story

RELATED STORIES

Share it