Sub Lead

ഡല്‍ഹിയില്‍ ഒറ്റ ദിവസം 17,000 കടന്ന് കൊവിഡ്; മരണം 104

ഡല്‍ഹിയില്‍ ഒറ്റ ദിവസം 17,000 കടന്ന് കൊവിഡ്; മരണം 104
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒറ്റ ദിവസം റിപോര്‍ട്ട് ചെയ്തത് 17000ത്തിലേറെ കൊവിഡ് കേസുകള്‍. മുംബൈയില്‍ 9925 കേസുകളും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഒറ്റ ദിവസത്തെ മരണസംഖ്യ 104 ആണ്. നവംബര്‍ 30ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 54 പേരാണ് മുംബൈയില്‍ മരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ആദ്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം തുടര്‍ന്ന് ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

കൊവിഡിന്റെ രണ്ടാം തരംഗം ഡല്‍ഹിയിലെ ഗുരുതരമായി ബാധിച്ചു. ഞായറാഴ്ച മുതല്‍ ഓരോ ദിവസവും പതിനായിരത്തിലേറെ കേസുകളാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച, 24 മണിക്കൂറിനുള്ളില്‍ 13,500 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ ആകെ 7,36,788 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിസന്ധി നേരിടാന്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള നടപടിക സ്വീകരിച്ചിട്ടുണ്ട്.

നഗരം ഇതുവരെ കണ്ട എന്തിനേക്കാളും അപകടകരമായി കൊവിഡ് വ്യാപനത്തെ വിശേഷിപ്പിച്ച കെജ്‌രിവാള്‍ ഈ ആഴ്ച ആദ്യം നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. രാത്രി കര്‍ഫ്യൂ കൂടാതെ, സാമൂഹിക, മത, രാഷ്ട്രീയപരമായ എല്ലാ സമ്മേളനങ്ങളും നിരോധിച്ചിരുന്നു. വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേരെ മാത്രമേ അനുവദിക്കൂ. റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, സിനിമാശാലകള്‍ എന്നിവയില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവൂ.

വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവര്‍ണര്‍മാരുമായും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും നടത്തിയ യോഗത്തില്‍ പറഞ്ഞു. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വി വാക്‌സിന് സര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ പടിഞ്ഞാറന്‍ രാജ്യങ്ങളിലും ജപ്പാനിലും ഉപയോഗിക്കുന്ന യോഗ്യമായ വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Delhi Reports Over 17000 Coronavirus Cases In New One-Day Record

Next Story

RELATED STORIES

Share it