- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദിനെതിരായ ഡല്‍ഹി പോലിസിന്റെ എഫ്‌ഐആര്‍ പിന്‍വലിക്കുക: സാമൂഹിക പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റും ജെഎന്‍ യു വിദ്യാര്‍ഥിയുമായ എം എസ് സാജിദിനെതിരായ ഡല്‍ഹി പോലിസിന്റെ എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥിയും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ എം എസ് സാജിദിനെതിരേ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കത്തിനും നയ വിരുദ്ധതയ്ക്കുമെതിരേ വിയോജിപ്പിന്റെ ശബ്ദം ഉയര്‍ത്തുന്ന പ്രവര്‍ത്തകരെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നു സാഹൂഹിക പ്രവര്‍ത്തതകര്‍ ചൂണ്ടിക്കാട്ടി. എംഎസ് സാജിദിനെതിരായ കേസ് ഈ ശൃംഖലയിലെ ഏറ്റവും പുതിയതാണ്.
ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മോദിയുടെ കീഴില്‍ പോലിസ് സേനയെ ഏറ്റവും ക്രൂരമായി ദുരുപയോഗം ചെയ്യലിന് ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സാമൂഹിക പ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും ഗുരുതരമായ ആരോപണങ്ങള്‍ ചാര്‍ത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം മുഴുവന്‍ പകര്‍ച്ചവ്യാധിയോട് പോരാടുമ്പോള്‍ ഭരണകൂടം വിമതശബ്ദങ്ങളുടെ വേട്ടയാടല്‍ നടത്തുന്നത് ലജ്ജാകരമാണ്. ഭരണഘടന അനുശാസിക്കുന്ന വിയോജിപ്പിനുള്ള അവകാശം സംരക്ഷിക്കാന്‍ നാം മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന ആശയത്തെ വലതുപക്ഷം ഊതിപ്പടര്‍ത്തുകയാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ചൈതന്യത്തെ നശിപ്പിക്കും. ഇത്തരം ഫാഷിസ്റ്റ് രൂപകല്‍പ്പനകളെ സംയുക്തമായി ചെറുക്കാന്‍ ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. എംഎസ് സാജിദിനും എതിര്‍പ്പ് പ്രകടിപ്പിച്ചതിന് കേസെടുത്തിട്ടുള്ള മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും എതിരായ ആരോപണങ്ങള്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നീലലോഹിദാസ നാടാര്‍, സി പി മുഹമ്മദ് ബഷീര്‍, പി അബ്ദുല്‍ മജീദ് ഫൈസി, ഒ അബ്ദുല്ല, അനൂപ് വി ആര്‍, നഹാസ് മാള, അഫ്‌സല്‍ ഖാസിമി, കെ കെ ബാബുരാജ്, ശ്രീജ നെയ്യാറ്റിന്‍കര, കെ എസ് നിസാര്‍, സാലിഹ് കോട്ടപ്പള്ളി, റെനി ഐലിന്‍, എ എസ് അജിത് കുമാര്‍, സലാഹുദീന്‍ അയ്യൂബി, അഫീദാ അഹമ്മദ്, എം ഹബീബ, റൈഹാനത്ത് ടീച്ചര്‍, സഫീര്‍ അമാനി, കെ എഫ് മുഹമ്മദ് അസ്‌ലം മൗലവി എംഎഫ്ബി, ഇസ്സുദ്ദീന്‍ നദ്‌വി, വിഷ്ണു പോളി, പി പി ഷാന്റോലാല്‍, അംബിക, വിളയോടി ശിവന്‍കുട്ടി, കെ സുദീപ്, കെ എച്ച് അബ്ദുല്‍ ഹാദി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍.
Delhi Police to withdraw FIR against Campus Front national president MS Sajid: Social activists
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















