Sub Lead

അഡ്വ. മെഹ്മൂദ് പ്രാച്ചയ്‌ക്കെതിരേ കള്ളക്കേസ് ചുമത്തി ഡല്‍ഹി പോലിസ്

അതേസമയം, പ്രാച്ചയുടെ ഓഫിസ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കി.

അഡ്വ. മെഹ്മൂദ് പ്രാച്ചയ്‌ക്കെതിരേ കള്ളക്കേസ് ചുമത്തി ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട വംശഹത്യാ അതിക്രമത്തില്‍ പോലിസ് അന്യായമായി പ്രതിചേര്‍ക്കപ്പെട്ടവരില്‍ ചിലരെ പ്രതിനിധീകരിക്കുന്ന അഡ്വ. മെഹ്മൂദ് പ്രാച്ചയ്‌ക്കെതിരേ ഡല്‍ഹി പോലിസ് കള്ളക്കേസ് ചുമത്തി. കഴിഞ്ഞ ദിവസം മെഹ്മൂദ് പ്രാച്ചയുടെ ഓഫിസ് ഡല്‍ഹി പോലിസിന്റെ ഇന്റലിജന്‍സ് യൂനിറ്റ് റെയ്ഡ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. ഐപിസിയിലെ 186, 353 വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലിസ് അഭിഭാഷകനെതിരേ കേസെടുത്തിട്ടുള്ളത്. ലാപ് ടോപ്പും ഹാര്‍ഡ് ഡ്രൈവും കൈമാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും അവരുമായി വഴക്കുണ്ടാക്കുകയും ചെയ്‌തെന്നാണ് പോലിസിന്റെ അവകാശവാദം.

പ്രചയ്‌ക്കെതിരായ ചുമത്തുന്ന രണ്ടാമത്തെ കേസാണിത്. നേരത്തേ ഡല്‍ഹി കലാപ കേസിലും ഇദ്ദേഹത്തെ അന്യായമായി പ്രതിചേര്‍ത്തിരുന്നു. അതേസമയം, പ്രാച്ചയുടെ ഓഫിസ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കി.

തനിക്കെതിരേ വ്യാജ കേസ് ഫയല്‍ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ (ഐഒ) ഭീഷണിപ്പെടുത്തിയെന്ന പ്രാച്ചയുടെ ഹരജി പരിഗണിക്കവെയാണ് ജനുവരി 5നകം സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. കൂടാതെ പ്രാച്ചയുടെ ഓഫിസില്‍ നടന്ന റെയ്ഡിന്റെ മുഴുവന്‍ ഫൂട്ടേജുകളും സഹിതം കേസ് പരിഗണിക്കുന്ന നാളെ നേരിട്ട് ഹാജരാവാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it