Sub Lead

ഡല്‍ഹി കലാപം: ഗൂഢാലോചന നടത്തിയെന്ന യുഎപിഎ കേസില്‍ ഇഷ്‌റത് ജഹാന് ജാമ്യം

ഡല്‍ഹി കലാപം: ഗൂഢാലോചന നടത്തിയെന്ന യുഎപിഎ കേസില്‍ ഇഷ്‌റത് ജഹാന് ജാമ്യം
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ അരങ്ങേറിയ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന യുഎപിഎ കേസില്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും സിഎഎ വിരുദ്ധ പ്രവര്‍ത്തകയുമായ ഇഷ്‌റത് ജഹാന് തിങ്കളാഴ്ച ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 2020 ഫെബ്രുവരി 26 നാണ് ഇഷ്‌റത് ജഹാനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. അതിന് ശേഷം ജയിലില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ മാസം ജാമ്യാപേക്ഷ പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് വിധി പറയാന്‍ മാറ്റിയിരുന്നു. ഈ ഹരജിയിലാണ് ഇന്ന് ജാമ്യം അനുവദിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കൂട്ടുപ്രതികളായ സലീം മാലിക്കും ഷര്‍ജീല്‍ ഇമാമും സമര്‍പ്പിച്ച ജാമ്യാപേക്ഷയിലെ ഉത്തരവ് മാര്‍ച്ച് 22 ലേക്ക് മാറ്റി. ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഉത്തരവ് മാര്‍ച്ച് 21 ലേക്ക് മാറ്റി.

ഏറെ വിമര്‍ശിക്കപ്പെട്ട യുഎപിഎ കേസില്‍ ജാമ്യം ലഭിക്കുന്ന ആറാമത്തെ വ്യക്തിയും സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുന്ന ഏക വ്യക്തിയുമാണ് ജഹാന്‍. ഫൈസാന്‍ ഖാന്‍, സഫൂറ സര്‍ഗര്‍, നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് ജാമ്യം നേടിയ മറ്റ് അഞ്ച് പേര്‍.

Next Story

RELATED STORIES

Share it