Sub Lead

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല
X

ന്യൂഡല്‍ഹി: 2020ലെ 'ഡല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍' വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരുമായ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും മറ്റു എട്ടുപേര്‍ക്കും ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഗുല്‍ഫിഷ ഫാത്വിമ, ഖാലിദ് സൈഫി, അത്താര്‍ ഖാന്‍, മുഹമ്മദ് സലീം ഖാന്‍, ഷിഫാവുര്‍ റഹ്മാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമദ് എന്നിവരുടെ ജാമ്യാപേക്ഷയും ജസ്റ്റിസുമാരായ നവീന്‍ ചാവ്‌ലയും ശാലീന്ദര്‍ കൗറും തള്ളി. മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഹിന്ദുത്വര്‍ ആക്രമിച്ചതാണ് ഡല്‍ഹിയില്‍ സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് ഈ സംഘര്‍ഷത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് യുഎപിഎ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

കേസില്‍ കഴിഞ്ഞ നാലുവര്‍ഷത്തില്‍ അധികമായി ജയിലില്‍ ആണെന്നും വിചാരണ പതിയേയാണ് നടക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ ആരോപണ വിധേയരായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it