- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍
ബിജെപി വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ജനവിധി എല്ലാവരും അംഗീകരിക്കണം. ഒടുവില്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

ന്യൂഡൽഹി : ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്നും 48ലധികം സീറ്റുകൾ നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ട്വീറ്റ് ചെയ്തു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയിലും ഇതേ ആത്മവിശ്വാസത്തിലാണ് മനോജ് തിവാരി. 70 അംഗ നിയമസഭയില്‍ 55 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നാണ് മനോജ് തിവാരി ഇന്ന് രാവിലെയും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
"ഞങ്ങള്‍ 48 സീറ്റുകളില്‍ വിജയിക്കും. അത് 55 ആയാലും ഞാന്‍ അത്ഭുതപ്പെടില്ല" എന്ന അമിത ആത്മവിശ്വാസത്തിലാണ് മനോജ് തിവാരി. എഎപിക്കനുകൂലമായ സകല എക്‌സിറ്റ് പോള്‍ ഫലങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മനോജ് തിവാരി ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപി വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ജനവിധി എല്ലാവരും അംഗീകരിക്കണം. ഒടുവില്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുത്. എന്നായിരുന്നു കഴിഞ്ഞ ദിവസം മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നത്.
ഒടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച് 49 സീറ്റുകളില്‍ എഎപി മുന്നേറുമ്പോള്‍ 21 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലിസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
RELATED STORIES
ക്ഷേത്രത്തിൽ പ്രവേശിച്ചു; ദലിത് യുവാവിനെ മർദ്ദിച്ച് പൂജാരി
13 July 2025 5:50 AM GMTകന്നട നടി മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു,...
13 July 2025 5:42 AM GMTബീഹാറില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു
13 July 2025 5:26 AM GMTതമിഴ്നാട്ടിൽ ചരക്കുതീവണ്ടിക്ക് തീപിടിച്ചു
13 July 2025 3:49 AM GMTമംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
12 July 2025 2:58 PM GMTഅരുണാചലില്‍ പോക്സോ കേസ് പ്രതിയെ പോലിസ് സ്റ്റേഷനില്‍നിന്ന്...
12 July 2025 2:16 PM GMT