Sub Lead

ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയക്ക് സുപ്രിംകോടതിയിലും തിരിച്ചടി; ഹരജി പരിഗണിച്ചില്ല

ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയക്ക് സുപ്രിംകോടതിയിലും തിരിച്ചടി; ഹരജി പരിഗണിച്ചില്ല
X

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രിംകോടതിയിലും തിരിച്ചടി. അറസ്റ്റിനെതിരായ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഹരജി കോടതി പരിഗണിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനെത്തുടര്‍ന്ന് സിസോദിയ ഹരജി പിന്‍വലിച്ചു. ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സിബിഐയുടെ അറസ്റ്റിനെതിരെയാണ് സിസോദിയ സുപ്രിംകോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായാണ് സിബിഐയുടെ അറസ്റ്റും നടപടികളുമെന്നും ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും സിസോദിയയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടു. ഇതോടെ വൈകുന്നേരം 3.50ന് ഹരജിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കുകയായിരുന്നു.

മദ്യനയ കേസില്‍ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇപ്പോള്‍ അഞ്ചുദിവസത്തെ സിബിഐ കസ്റ്റഡിയിലാണ് സിസോദിയ. എക്‌സൈസ് നയം തിരുത്തുന്നതിന് കാബിനറ്റ് പുനസ്സംഘടിപ്പിക്കാന്‍ മനീഷ് സിസോദിയ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായാണ് സിബിഐ പറയുന്നത്. എക്‌സൈസ് നയത്തിനായി രൂപീകരിച്ച കാബിനറ്റ് സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ച സിസോദിയയുടെ അറിവോടെയാണ് ലാഭവിഹിതം അഞ്ചുശതമാനത്തില്‍ നിന്നും 12 ശതമാനമായി ഉയര്‍ത്തുന്ന തരത്തില്‍ മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും സിബിഐ പറയുന്നു.

Next Story

RELATED STORIES

Share it