Sub Lead

ഡല്‍ഹിയില്‍ 'ഡ്രൈ ഡേ'കളുടെ എണ്ണം 21ല്‍ നിന്ന് മൂന്നായി വെട്ടിക്കുറച്ചു

2021ല്‍ ഹോളി, ദീപാവലി, ജന്മാഷ്ടമി, മുഹറം, ഈദ്ഉല്‍സുഹ, ദുഖവെള്ളി, രാമനവമി, മഹാവീര്‍ ജയന്തി, ബുദ്ധപൗര്‍ണമി, മഹര്‍ഷി വാത്മീകിയുടെ ജന്മദിനം, ഗുരുനാനാക്കിന്റെ ജന്മദിനം, ദസറ, തുടങ്ങിയ ദിവസങ്ങളില്‍ മദ്യവില്‍പന നടന്നിരുന്നില്ല.

ഡല്‍ഹിയില്‍ ഡ്രൈ ഡേകളുടെ എണ്ണം 21ല്‍ നിന്ന് മൂന്നായി വെട്ടിക്കുറച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ പുതിയ എക്‌സൈസ് നയത്തില്‍ മാറ്റംവരുത്തി. നഗരത്തിലെ 'ഡ്രൈ ഡേ'കളുടെ എണ്ണം നിലവിലുള്ള 21 ല്‍ നിന്ന് വെറും മൂന്നായി കുറച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ഇനി മുതല്‍ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി എന്നിവയില്‍ മാത്രമേ തലസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ അടച്ചിടുകയുള്ളു.

ഡ്രൈ ഡേകളില്‍ മദ്യം വില്‍ക്കുന്നതിനുള്ള നിയന്ത്രണം എല്‍15 ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് ബാധകമല്ല. അത്തരമൊരു അനുമതിയുള്ള ഹോട്ടലിന് അതിഥികള്‍ക്ക് അവരുടെ മുറികളില്‍ മദ്യം നല്‍കാം.

2010ലെ ഡല്‍ഹി എക്‌സൈസ് ചട്ടങ്ങളിലെ റൂള്‍ 52ലെ വ്യവസ്ഥകള്‍ അനുസരിച്ച്, ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയില്‍ എക്‌സൈസ് വകുപ്പിന്റെയും സ്വകാര്യ ലൈസന്‍സികളുടെയും വിദേശമദ്യ ഷാപ്പുകള്‍ ഇനിപ്പറയുന്ന തീയതികള്‍ 'െ്രെഡ ഡേ' ആയി ആചരിക്കണമെന്ന് ഇതിനാല്‍ ഉത്തരവിട്ടിരിക്കുന്നതായി ഉത്തരവില്‍ പറയുന്നു.

മൂന്ന് ദേശീയ അവധി ദിനങ്ങള്‍ ഒഴികെ മറ്റ് ഏത് ദിവസവും സര്‍ക്കാരിന് ഡ്രൈ ഡേ ആയി പ്രഖ്യാപിക്കാമെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. അധിക െ്രെഡ ഡേ പ്രഖ്യാപിച്ചാല്‍ മദ്യശാല ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

2021ല്‍ ഹോളി, ദീപാവലി, ജന്മാഷ്ടമി, മുഹറം, ഈദ്ഉല്‍സുഹ, ദുഖവെള്ളി, രാമനവമി, മഹാവീര്‍ ജയന്തി, ബുദ്ധപൗര്‍ണമി, മഹര്‍ഷി വാത്മീകിയുടെ ജന്മദിനം, ഗുരുനാനാക്കിന്റെ ജന്മദിനം, ദസറ, തുടങ്ങിയ ദിവസങ്ങളില്‍ മദ്യവില്‍പന നടന്നിരുന്നില്ല.

Next Story

RELATED STORIES

Share it