Sub Lead

ജന്തര്‍ മന്ദറിലെ വിദ്വേഷ പ്രസംഗത്തിനെതിരേ പ്രതിഷേധം; ആക്റ്റീവിസ്റ്റുകളെ കസ്റ്റഡിയിലെടുത്ത് പോലിസ്

ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിഷേധക്കാരെ വൈകീട്ടോടെയാണ് പോലിസ് വിട്ടയച്ചത്.

ജന്തര്‍ മന്ദറിലെ വിദ്വേഷ പ്രസംഗത്തിനെതിരേ പ്രതിഷേധം; ആക്റ്റീവിസ്റ്റുകളെ കസ്റ്റഡിയിലെടുത്ത് പോലിസ്
X

ഡല്‍ഹി: ജന്തര്‍ മന്ദറില്‍ ബിജെപി വക്താവിന്റെ നേതൃത്വത്തില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച ആക്റ്റീവിസ്റ്റുകളെ പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിഷേധക്കാരെ വൈകീട്ടോടെയാണ് പോലിസ് വിട്ടയച്ചത്.

വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധിക്കാന്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറിന് സമീപം ഒത്തുകൂടിയ നിരവധി വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെയും സിവില്‍ സൊസൈറ്റി അംഗങ്ങളെയും ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്തവരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് വിട്ടയക്കുകയുമായിരുന്നു.

കടുത്ത വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മുസ്‌ലിംകള്‍ക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള മുസ്‌ലിം വിരുദ്ധ സംഗമം ഞായറാഴ്ചയാണ് ജന്ദര്‍ മന്ദറില്‍ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായയെയും മറ്റ് മൂന്ന് പ്രതികളെയും ഡല്‍ഹി കോടതി രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

'ഞായറാഴ്ചപ സാമുദായിക വിദ്വേഷ പ്രസംഗം നടത്തിയ ആളുകളെ പോലിസ് തടഞ്ഞില്ല, എന്നാല്‍, വിദ്വേഷ പ്രസംഗത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഇവിടെ വന്ന തങ്ങളെ അവര്‍ തടഞ്ഞു'- വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് എന്‍ സായ് ബാലാജി പിടിഐയോട് പറഞ്ഞു.അനുമതിയില്ലാതെയാണ് പ്രതിഷേധം നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത പോലിസ് ഉദ്യോസ്ഥന്‍ പിടിഐയോട് പറഞ്ഞു.

Next Story

RELATED STORIES

Share it