- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചത് 19 കേസുകളിലെ പ്രതി; 'ഗുണ്ടാ രാജാവാ'യ കെപിസിസി പ്രസിഡന്റിന്റെ കാര്യസ്ഥന്‍മാരിലൊരാളെന്നും സിപിഎം
കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് ഈച്ചയെ ആട്ടാനായിരുന്നില്ല, മുഖ്യമന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ആയുധം കൊണ്ടുപോകാന്‍ കഴിയാതിരുന്നത് സെക്യൂരിറ്റി പരിശോധന ഉള്ളതിനാലാണ്.

1995 ഏപ്രില്‍ 12ന് ചാണ്ഡിഗഡ് പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പിണറായിയെയും മറ്റ് നേതാക്കളെയും വധിക്കാന്‍ തോക്കും പണവും നല്‍കി ആളെ വിട്ട പദ്ധതിയുടെ ആസൂത്രകനും കേസിലെ ഒന്നാംപ്രതിയും ഇന്നത്തെ കെപിസിസി പ്രസിഡന്റായിരുന്നു. അന്ന് വെടിയേറ്റത് സഖാവ് ഇ പി ജയരാജനായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ ഭാര്യാഗൃഹവും ഡിസിസി ഓഫിസും ആക്രമിച്ചെന്നത് കള്ളക്കഥയാണ്. കോണ്‍ഗ്രസ്സുകാര്‍ തന്നെ നടത്തി സിപിഐമ്മിനെ പഴിചാരുന്ന ഗീബല്‍സിയന്‍ നുണ. പയ്യന്നൂരിലെ ഗാന്ധിപ്രതിമ തകര്‍ത്തതും സമാനമായ സംഭവങ്ങളും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം കൂടി നടത്തണം. ഡിസിസി ഓഫിസില്‍ ഒരു കല്ല് വീണെന്നും മൂന്നാള്‍ക്ക് പരിക്കേറ്റു എന്നുമാണ് പരിക്കേറ്റവര്‍ നല്‍കിയ മൊഴി. ഒരാളുടെ കാലിന് കല്ല് വീണപ്പോള്‍ ഏറിന്റെ ശക്തികൊണ്ട് മറ്റ് രണ്ടാള്‍ക്കും തട്ടി പരിക്കേറ്റു എന്ന കഥയാണുണ്ടാക്കിയത്. അത്തരം കള്ളക്കഥകളുണ്ടാക്കിയ സ്ഥലങ്ങളിലെ സിസിടിവികള്‍ പരിശോധിക്കണം. യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണം. ജനാധിപത്യപ്രതിഷേധങ്ങളുടെ സകല സീമകളും ലംഘിക്കുന്ന തരത്തിലുള്ള അക്രമപ്പേക്കൂത്തുകളാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനെയൊക്കെ ന്യായീകരിച്ചും, നട്ടാല്‍കുരുക്കാത്ത നുണകള്‍ പരത്തിക്കൊണ്ടും ഒരുവിഭാഗം മാധ്യമങ്ങളും കൂടെയുണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം ഒന്ന് മാത്രമാണ്. ക്രമസമാധാനനില തകര്‍ത്ത് സംസ്ഥാനഭരണത്തെ അസ്ഥിരപ്പെടുത്തുക. ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ നാടിനെ അപവാദപ്രചരണങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പിക്കേണ്ടത് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമയാണ്. പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സമാധാനപരമായി സംഘടിപ്പിക്കണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
RELATED STORIES
നിപ: സമ്പര്ക്കപ്പട്ടികയില് 543 പേര്, ആറ് ജില്ലയിലെ ആശുപത്രികള്ക്ക് ...
13 July 2025 5:43 PM GMTപടിഞ്ഞാറത്തറയില് കൂട്ടുകാരോടൊപ്പം കുളത്തില് കുളിക്കവേ 19കാരന്...
13 July 2025 5:22 PM GMTഎസ്എസ്എല്സി, പ്ലസ് ടു വിജയികളെ ഫുമ്മ അനുമോദിച്ചു
13 July 2025 5:14 PM GMTകൂട്ടുകാരുമായി കുളത്തില് കുളിക്കാന് പോയ വിദ്യാര്ഥി മുങ്ങി മരിച്ചു
13 July 2025 12:51 PM GMTമലപ്പുറത്ത് തെരുവു നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര് മരിച്ചു
13 July 2025 12:46 PM GMTകാലിക്കറ്റ് സര്വകലാശാലയില് സമരങ്ങള്ക്ക് നിരോധനം; വിദ്യാര്ഥി...
13 July 2025 12:40 PM GMT