നാദാപുരത്തെ അസീസിന്റെ മരണം; ദൃശ്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും ക്രൈംബ്രാഞ്ച് അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍
ഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.
നാദാപുരം: നരിക്കാട്ടേരിയിലെ 15 വയസ്സുകാരനായ അസീസ് കൊല്ലപ്പെടുകയായിരുന്നുവെന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച്, നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിവുണ്ടായിരുന്നതായി നാട്ടുകാര്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.
48 സെക്കന്റും ഒന്നര മിനിറ്റുമുള്ള രണ്ട് ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. കറ്റാരത്ത് അഷ്‌റഫിന്റെ മകന്‍ അസീസിനെ സഹോദരനായ സഫ്‌വാന്‍ കഴുത്തില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടഞ്ഞ് ബോധരഹിതനാവുന്നതുമാണ് ദൃശ്യങ്ങളില്‍. ഇവരുടെ സഹോദരി പകര്‍ത്തിയതാണിതെന്നാണ് നിഗമനം.
2020 മെയ് 17 നാണ് വിദ്യാര്‍ഥിയായ അസീസിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വാന്‍ ശ്വാസം മുട്ടിക്കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച് നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിയാമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫോണില്‍ നിന്ന് ഡിലിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമിച്ചില്ലെന്നാണ് പരാതി.
ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അസീസിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ജില്ലാ പോലിസ് മേധാവി എ ശ്രീനിവാസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഇപ്പോള്‍ ഗള്‍ഫിലുള്ള സഫ്‌വാനെ തിരികെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT