Sub Lead

കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു

കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു
X

പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടു പേരുടെ മൃതദേഹമാണ് വനത്തില്‍നിന്ന് പുറത്തെത്തിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ ഒറ്റപ്പാലം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോലിസ് മെഡിക്കല്‍ ഫോറന്‍സിക് സംഘങ്ങള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പുറപ്പെട്ടിരുന്നെങ്കിലും വെടിയൊച്ച കേട്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പില്‍ കര്‍ണാടക ചിക്മഗളൂരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്, കര്‍ണാടക സ്വദേശി മണിവാസകന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.



Next Story

RELATED STORIES

Share it