ജെഡിഎസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

ലഖ്‌നോവില്‍ ബിഎസ്പി ജനറല്‍ സെക്രട്ടറി സതീശ് മിശ്രയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങിയത്.

ജെഡിഎസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

ബംഗളൂരു: ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ലഖ്‌നോവില്‍ ബിഎസ്പി ജനറല്‍ സെക്രട്ടറി സതീശ് മിശ്രയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങിയത്.

കോണ്‍ഗ്രസ്-ദള്‍ സീറ്റ്‌ വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത് ഡാനിഷ് അലിയായിരുന്നു. ദള്‍ ടിക്കറ്റില്‍ കര്‍ണാടകയില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് പാര്‍ട്ടി വിട്ടതെന്നാണു സൂചന. ബിഎസ്പി ടിക്കറ്റില്‍ മീററ്റില്‍ മല്‍സരിക്കാനാണ് സാധ്യത. ദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ അനുമതിയോടെയാണ് ഡാനിഷ് പാര്‍ട്ടി വിട്ടതെന്നും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top