ഉത്തർപ്രദേശിൽ പത്തുവയസുകാരിയായ ദലിത് ബാലികയെ ബലാൽസംഗം ചെയ്ത് കൊന്നു
അലിഗഡ് ജില്ലയിൽ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഉത്തർപ്രദേശിൽ നിന്ന് ദാരുണമായ സംഭവം റിപോർട്ട് ചെയ്യപ്പെടുന്നത്.
കാൺപുർ: ഉത്തർപ്രദേശിൽ ദലിത് ബാലികയെ ബലാൽസംഗം ചെയ്ത് കൊന്നു. ഹാമിർപുർ ജില്ലയിലാണ് പത്ത് വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പത്തുവയസുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടത്. കൂരാറ പോലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
അമ്മയ്ക്ക് ഒപ്പം വീടിന് പുറത്ത് കിടന്നുറങ്ങിയ പെൺകുട്ടിയെ ആണ് കാണാതായത്. പിന്നീട് നടത്തിയ തിരച്ചിൽ, ശനിയാഴ്ച രാവിലെ കൂരാറ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം പെൺകുട്ടിയുടെ നഗ്നമായ മൃതശരീരമാണ് കണ്ടത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ബാലികയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ക്ഷുപിതരായ നാട്ടുകാർ പെൺകുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുവാൻ പോലിസിനെ അനുവദിച്ചില്ല. സംസ്ഥാന പൊലീസ് സേന അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം പരിശോധന പൂർണ്ണമായും വീഡിയോ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം മൃതശരീരം പൊലീസിന് വിട്ടുകൊടുക്കാൻ മടിച്ച ആൾക്കൂട്ടം പിന്നീടിതിന് സമ്മതിക്കുകയായിരുന്നു.
അലിഗഡ് ജില്ലയിൽ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഉത്തർപ്രദേശിൽ നിന്ന് ദാരുണമായ സംഭവം റിപോർട്ട് ചെയ്യപ്പെടുന്നത്.
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT