മാങ്ങ പറിച്ചതിന് ദലിതനെ സവർണർ തല്ലിക്കൊന്നു കെട്ടിത്തൂക്കി
ബിക്കി മാങ്ങ പറിക്കുന്നത് കണ്ട് തോട്ടമുടമയും സാഹായികളും ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്
ഹൈദരബാദ്: മാങ്ങ പറിച്ചതിന് ദലിതനെ സവർണർ തല്ലിക്കൊന്നു കെട്ടിത്തൂക്കി. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ സിംഗമ്പള്ളി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ പഞ്ചായത്ത് ഓഫീസിലാണ് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത്. സവർണ ജാതിക്കാരനായ ഒരാളുടെ തോട്ടത്തിൽ നിന്ന് ബിക്കി ശ്രീനിവാസ് (30) മാങ്ങ പറിച്ചതിനായിരുന്നു പ്രതികാര നടപടി.
ബിക്കി മാങ്ങ പറിക്കുന്നത് കണ്ട് തോട്ടമുടമയും സാഹായികളും ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്. പിന്നീട് ശ്രീനിവാസൻറെ മൃതദേഹം പഞ്ചായത്ത് ഓഫീസിൽ കൊണ്ടുപോയി സീലിങ്ങിൽ കെട്ടിത്തൂക്കി. ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ സവർണർ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബിക്കി മാങ്ങ പറിച്ചത് പിടിക്കപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്ന കഥകൾ സവർണർ പറഞ്ഞു പരത്തുന്നുണ്ട്.
മരണ വാർത്ത അറിഞ്ഞ് പഞ്ചായത്ത് ഓഫീസിൽ എത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം താഴെയിറക്കിയത്. ശരീരമാസകലം പരിക്കുകൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവമറിഞ്ഞ് സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി ദലിതർ കൂടിച്ചേരുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ദലിത് പീഡന നിരോധന നിയമപ്രകാരം കുറ്റവാളികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
RELATED STORIES
സിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMT