പെഗാസസ്: ദലൈലാമയുടെ അടുത്ത സഹായികളുടെ വിവരങ്ങളും ചോര്‍ത്തി

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യയിലെ പ്രമുഖരായ നിരവധി സഹായികളുടെ ഫോണ്‍ വിവരങ്ങളും പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായി റിപോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷനലും 17 മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്ന് പുറത്തുവിട്ട 50000 നമ്പറുകളിലാണ് ദലൈലാമയുടെ അടുത്ത സഹായികളുടെ നമ്പറുകളുമുള്ളത്. ധര്‍മ്മശാലയിലെ ടിബറ്റന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ 2017 അവസാനം മുതല്‍ 2019 ന്റെ ആരംഭം വരെ ചോര്‍ത്തിയതായാണു റിപോര്‍ട്ടില്‍ പറയുന്നതെന്ന് 'ദി വയര്‍' റിപോര്‍ട്ട് ചെയ്തു. വിദേശ സര്‍ക്കാരുകളുമായുള്ള, പ്രത്യേകിച്ച് യുഎസുമായുള്ള ദലൈലാമയുടെ ഇടപെടലുകള്‍ ഒഴിവാക്കാന്‍ പ്രത്യേക താല്‍പര്യം ഇന്ത്യയ്ക്ക് ഉണ്ടായിരിക്കാമെന്നതാണ് ഫോണ്‍ ചോര്‍ത്തലിനു പ്രേരകമായതെന്നാണ് സൂചന. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ദലൈലാമ കൂടിക്കാഴ്ച നടത്തിയ കാലഘട്ടത്തിലാണ് സഹായികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.
ദലൈലാമയുടെ വക്താക്കളായി പ്രവര്‍ത്തിച്ചിട്ടുള്ള ചൈം റിഗ്ഗിങ് ചോക്യപ, ടെന്‍സിന്‍ തക്ല എന്നിവരുള്‍പ്പെടെ യുള്ള ഉന്നത സഹായികളാണ് പട്ടികയിലുള്ളത്. ഈ വര്‍ഷം മെയ് വരെ ധര്‍മ്മശാല ആസ്ഥാനമായുള്ള സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്റെ (സിടിഎ) സിക്യോങ്ങായി സേവനമനുഷ്ഠിച്ചിരുന്ന ലോബ്‌സാങ് സംഗേയും പട്ടികയിലുണ്ട്.
Dalai Lama's Advisers Were On List Of Potential Pegasus Targets
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT