Sub Lead

'വായു' ഗുജറാത്ത് തീരം തൊടുന്നു; 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, അഞ്ച് വിമാനത്താവളങ്ങളിലെ സര്‍വീസ് നിര്‍ത്തിവച്ചു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. പോര്‍ബന്ദര്‍, ദിയു, ഭാവനഗര്‍, കെഷോദ്, കണ്ഡല എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് തടഞ്ഞത്.

വായു ഗുജറാത്ത് തീരം തൊടുന്നു; 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, അഞ്ച് വിമാനത്താവളങ്ങളിലെ സര്‍വീസ് നിര്‍ത്തിവച്ചു
X

അഹമ്മദാബാദ്: 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍, വ്യോമ ഗതാഗതങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. പോര്‍ബന്ദര്‍, ദിയു, ഭാവനഗര്‍, കെഷോദ്, കണ്ഡല എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് തടഞ്ഞത്. വായു ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്ത് കൂടിയുള്ള പശ്ചിമ റെയില്‍വേയുടെ ട്രെയിന്‍ സര്‍വീസുകളാണ് പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തലാക്കി.



പകരം നാമമാത്രമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. പശ്ചിമ റെയില്‍വേയുടെ 110 ട്രെയിന്‍ സര്‍വീസുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചുഴലിക്കാറ്റിന് ശേഷം സംസ്ഥാനത്തെ ട്രെയിന്‍, വിമാന സര്‍വീസുകള്‍ എത്രയുംവേഗം പുനസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും സുരക്ഷ ശക്തമാക്കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റ് ഗുജറാത്തിലെ ദ്വാരക, വേരാവല്‍ തീരങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇത് അതിതീവ്രമായ ചുഴലിക്കാറ്റായി ഉടന്‍ മാറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്ത് കടലിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

തീരദേശ ഗ്രാമങ്ങളിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റ് ബാധിത മേഖലയില്‍നിന്ന് ഇതുവരെ മൂന്നുലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. തീര സംരക്ഷണ സേന, കരസേന, നാവിക സേന എന്നിവരുടെ വലിയ സംഘം രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 52 ടീമുകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. കച്ച്, മോര്‍ബി, ജാംനഗര്‍, ജൂനഗഡ്, ദേവഭൂമിദ്വാരക, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍സോമനാഥ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഗുജറത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

Next Story

RELATED STORIES

Share it