Sub Lead

ബുള്‍ബുള്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ കനത്ത നാശം, രണ്ട് മരണം

മണിക്കൂറില്‍ 110-120 കാലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്

ബുള്‍ബുള്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ കനത്ത നാശം, രണ്ട് മരണം
X

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതി തീവ്രത കൈവരിച്ച് പശ്ചിമ ബംഗാള്‍ തീരത്തേക്ക്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപരായ്ക്കും ഇടയ്ക്ക് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ ഒഡിഷയിലും ബംഗാളിലുമായി രണ്ട് പേര്‍ മരിച്ചു. കാറ്റില്‍ തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 110-120 കാലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

മുന്‍കരുതലെന്ന നിലയില്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 12 മണിക്കൂര്‍ നിര്‍ത്തിവച്ചു. തീരദേശമേഖലയില്‍ നിന്നും ദ്വീപുകളില്‍ നിന്നു ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു. ഹൗറ, ഹൂഗ്ലി, മുഷിദാബാജി ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപോര്‍ട്ട്. രണ്ടു മീറ്റര്‍ ഉയരത്തില്‍ കനത്ത തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്നും ബംഗ്ലാദേശിലേയ്ക്ക് കടക്കും തോറും കാറ്റിന്റെ വേഗത കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it