Sub Lead

15 കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി; സിആര്‍പിഎഫ് ജവാനും റിട്ട. ജയിലറുടെ മകനും ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍, കടത്തി കൊണ്ട് പോയത് പോലിസ് ലോഗോ പതിച്ച വാഹനത്തില്‍

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. റിട്ടയേര്‍ഡ് ജയിലര്‍ ബ്രിജ്‌ലാല്‍ മൗര്യയുടെ മകന്‍ ജയ് പ്രകാശ് മൗര്യ, സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാര്‍ യാദവ്, ലവ് കുമാര്‍ പാല്‍, ഗണേഷ് പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

15 കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി; സിആര്‍പിഎഫ് ജവാനും റിട്ട. ജയിലറുടെ മകനും ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍, കടത്തി കൊണ്ട് പോയത് പോലിസ് ലോഗോ പതിച്ച വാഹനത്തില്‍
X

ലഖ്‌നൗ: 15കാരിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കേന്ദ്ര റിസര്‍വ് പോലിസ് സേന (സിആര്‍പിഎഫ്) അംഗവും വിരമിച്ച ജയിലറുടെ മകനും ഉള്‍പ്പെടെ നാല് പേരെ യുപി പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. റിട്ടയേര്‍ഡ് ജയിലര്‍ ബ്രിജ്‌ലാല്‍ മൗര്യയുടെ മകന്‍ ജയ് പ്രകാശ് മൗര്യ, സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാര്‍ യാദവ്, ലവ് കുമാര്‍ പാല്‍, ഗണേഷ് പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ രണ്ട് മാസമായി ജയ് പ്രകാശ് മൗര്യ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലിസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇയാള്‍ പെണ്‍കുട്ടിയോട് വീട്ടില്‍ നിന്ന് ഇറങ്ങി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രകാരം ഇവിടെയെത്തിയ പെണ്‍കുട്ടിയെ സംഭവസ്ഥലത്ത് കാത്തുനിന്ന ഇയാളും മറ്റു പ്രതികളും ജില്ലാ ആസ്ഥാനമായ മിര്‍സാപൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹാലിയയിലെ ഒരു വനമേഖലയിലേക്ക് ബലമായി കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

പോലിസ് ലോഗോ പതിച്ച കാറിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ഒരു ചെക്ക് പോയിന്റില്‍ പോലിസുകാര്‍ വാഹനം തടഞ്ഞതോടെ പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.

വാഹന ഉടമ ജയ് പ്രകാശ് മൗര്യയ്ക്ക് എങ്ങനെ വാഹനത്തില്‍ പോലിസ് ലോഗോ പതിക്കാന്‍ കഴിഞ്ഞുവെന്നതില്‍ പോലിസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ നാലു പ്രതികള്‍ക്കുമെതിരേ തട്ടിക്കൊണ്ടുപോവല്‍, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it