Sub Lead

നെല്‍ കര്‍ഷകരുടെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്ന് പി ആര്‍ സിയാദ്

കര്‍ഷകരെ കണ്ണീരിലാക്കി മില്ലുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. മുന്‍കാലങ്ങളില്‍ നെല്ല് സംഭരിച്ച ഇനത്തില്‍ 15 കോടിയിലധികം രൂപ മില്ലുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടെന്നാണ് മില്ല് ഉടമകള്‍ വ്യക്തമാക്കുന്നത്.

നെല്‍ കര്‍ഷകരുടെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്ന് പി ആര്‍ സിയാദ്
X

തിരുവനന്തപുരം: നെല്ല് സംഭരണം അനിശ്ചിതത്വത്തിലായതിനെത്തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.

കര്‍ഷകരെ കണ്ണീരിലാക്കി മില്ലുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. മുന്‍കാലങ്ങളില്‍ നെല്ല് സംഭരിച്ച ഇനത്തില്‍ 15 കോടിയിലധികം രൂപ മില്ലുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടെന്നാണ് മില്ല് ഉടമകള്‍ വ്യക്തമാക്കുന്നത്. നിലവിലെ പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ച മറികടക്കാന്‍ കര്‍ഷകരെ പിഴിഞ്ഞ് മില്ലുടമകളെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. നെല്ല് സംഭരണത്തിന് കര്‍ഷകന്‍ ക്വിന്റലിന് അഞ്ച് കിലോയും ഈര്‍പ്പം 17 ശതമാനത്തിലധികമാണെങ്കില്‍ ഒരു കിലോ വീതം അധികമായും നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ഷക വിരുദ്ധമാണ്. അതേസമയം പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതുപോലെ കര്‍ഷരുടെ പ്രതിസന്ധി മുതലെടുക്കാന്‍ ശ്രമിക്കുന്ന മില്ലുടമകളെ വരുതിയിലാക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. കേരളത്തില്‍ നെല്ല് സംഭരിച്ചിരുന്ന 56 മില്ലുകളില്‍ 54 ഉം സമരത്തിലാണ്. നെല്ല് സംസ്‌കരിക്കുന്നതിന് കൈകാര്യ ചെലവായി മില്ലുകള്‍ക്ക് നല്‍കുന്നത് കിലോക്ക് 2 രൂപ 14 പൈസയാണ്. ഇത് 2 രൂപ 86 പൈസ ആക്കി ഉയര്‍ത്തണമെന്ന വിദഗ്ദ സമിതി ശുപാര്‍ശ നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടെന്നും ഇത് ഉടന്‍ നടപ്പാക്കണമെന്നുമാണ് മില്ലുടമകളുടെ മറ്റൊരാവശ്യം. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അരിവരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരി വില കുതിയ്ക്കുകയാണ്. സംസ്ഥാനത്തെ നെല്‍ കര്‍ഷകരും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരവും ക്രിയാല്‍മകവുമായ ഇടപെടല്‍ നടത്തണമെന്ന് പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.






Next Story

RELATED STORIES

Share it