Sub Lead

ഹിന്ദുത്വ പൊതുബോധവും സര്‍ക്കാരും കല്ലെറിഞ്ഞ തബ്‌ലീഗുകാര്‍ ഇന്ന് കുറ്റവിമുക്തരാണ്

150 ഹിയറിങ്ങുകള്‍, 955 ജാമ്യാപേക്ഷ, 5 റിട്ട്, 44 ഡിസ്ചാര്‍ജ് അപേക്ഷകള്‍, 26 ക്വാഷിങ് ഹരജികള്‍, 80 റിവിഷന്‍ ഹരജികള്‍, സുപ്രിംകോടതിയില്‍ 15 ഹിയറിങ്ങുകള്‍ ഇങ്ങനെ ഒമ്പത് മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തബ്‌ലീഗുകാര്‍ കുറ്റവിമുക്തരാകുന്നത്.

ഹിന്ദുത്വ പൊതുബോധവും സര്‍ക്കാരും കല്ലെറിഞ്ഞ തബ്‌ലീഗുകാര്‍ ഇന്ന് കുറ്റവിമുക്തരാണ്
X

ന്യൂഡല്‍ഹി: വിസ നിബന്ധനകള്‍ ലംഘിച്ചുവെന്നും കൊവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനപൂര്‍വ്വം അവഗണിച്ചുവെന്നാരോപിച്ച് 11 സംസ്ഥാന സര്‍ക്കാരുകള്‍ 2,765 വിദേശ പൗരന്മാര്‍ക്കെതിരേ 205 എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് എട്ട് മാസത്തിന് ശേഷം ഇസ്‌ലാമിക പ്രസ്ഥാനമായ തബ്‌ലീഗ് ജമാഅത്തിലെ ഒരു അംഗത്തെപ്പോലും ഏതെങ്കിലും കോടതി ഇതുവരെ ശിക്ഷിച്ചിട്ടില്ല. പകരം, ജമാഅത്തിലെ 1,086 അംഗങ്ങളെയെങ്കിലും എട്ട് പ്രാദേശിക, ഹൈക്കോടതി വിധിന്യായങ്ങളാല്‍ ഏതെങ്കിലും വിധത്തില്‍ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

തബ്‌ലീഗി സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഡല്‍ഹിയിലാണ്. 955 വിദേശ പൗരന്മാര്‍ക്കും മൗലാന മുഹമ്മദ് സഅദ് എന്ന തബ്‌ലീഗ് അമീര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 150 ഹിയറിങ്ങുകള്‍, 955 ജാമ്യാപേക്ഷ, 5 റിട്ട്, 44 ഡിസ്ചാര്‍ജ് അപേക്ഷകള്‍, 26 ക്വാഷിങ് ഹരജികള്‍, 80 റിവിഷന്‍ ഹരജികള്‍, സുപ്രിംകോടതിയില്‍ 15 ഹിയറിങ്ങുകള്‍ ഇങ്ങനെ ഒമ്പത് മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തബ്‌ലീഗുകാര്‍ കുറ്റവിമുക്തരാകുന്നത്. ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തതിന് ആഭ്യന്തര മന്ത്രാലയം 2,500 ഓളം സന്ദര്‍ശകരെ 'ഏകപക്ഷീയമായി കരിമ്പട്ടികയില്‍ പെടുത്തിയതിനെ ചോദ്യം ചെയ്ത് വിദേശ സന്ദര്‍ശകരിലൊരാളായ മലാന അല ഹദ്രാമി സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഡിസംബര്‍ 18 ന് സുപ്രിംകോടതി വാദം കേള്‍ക്കും.

ആരോപണങ്ങള്‍, ഇസ്‌ലാമോഫോബിയ

2020 മാര്‍ച്ചില്‍ 70 ഓളം രാജ്യങ്ങളില്‍ നിന്നുള്ള തബ് ലീഗ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ നിസാമുദ്ദീന് സമീപമുള്ള അവരുടെ ആഗോള ആസ്ഥാനത്ത് നടന്ന സമ്മേളത്തില്‍ പങ്കെടുത്തു. സാമൂഹികവും മതപരവുമായ ഒത്തുചേരലുകള്‍ നിരോധിക്കുന്ന കൊവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് പരിപാടി നടന്നത്.

വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊറോണ വൈറസ് പടര്‍ത്തുന്നുവെന്ന് സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥത്തില്‍ വൈറസ് പടര്‍ന്നത് കുടിയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തിയതിനാലാണെന്ന് കണ്ടെത്തിയതായി ഡിസംബര്‍ 16 ന് അവര്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 16 ന് സാകേത് കോടതി 36 വിദേശ പൗരന്മാരെ കുറ്റവിമുക്തരാക്കി. 144 പ്രഖ്യാപിച്ച ഉത്തരവ് മര്‍ക്കസില്‍ താമസിച്ചവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ഒരു തെളിവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവാളികളെന്ന് പോലിസ് പറയുന്ന ആരും തന്നെ ആ കാലയളവില്‍ മര്‍ക്കസില്‍ താമസിച്ചിട്ടില്ലെന്നും വേറെ എവിടെ നിന്നോ ഉള്ളവരെ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് പറഞ്ഞാല്‍ സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുപി പോലിസ് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കൊലപാതക ശ്രമം ചുമത്തിയത് ഡിസംബര്‍ 2 ന് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. അത്തരമൊരു ആരോപണം 'അധികാര ദുര്‍വിനിയോഗം' പ്രതിഫലിപ്പിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.

ഒക്ടോബര്‍ 19 ന്, അന്ധേരിയിലെ ഒരു മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എല്ലാ വിദേശ പൗരന്മാരെയും കുറ്റവിമുക്തരാക്കി, 'സന്ദര്‍ശകര്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് സൂചിപ്പിക്കുന്നതിനുള്ള ഒരു തെളിവ് പോലും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സെപ്തംബര്‍ 21 ന് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ച് എട്ട് വിദേശികള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി. കൊവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയില്‍ അന്വേഷണ ഏജന്‍സി അധികാരപരിധിയില്ലാതെ പ്രവര്‍ത്തിച്ചു' എന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ തുടരാന്‍ അനുവദിക്കുന്നത് കോടതിയുടെ പ്രക്രിയയുടെ ദുരുപയോഗം മാത്രമായിരിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ആഗസ്ത് 21 ന് ബോംബെ ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ച് ഇതിനെ വിദേശ പൗരന്മാരെ പീഡിപ്പിക്കുകയാണെന്ന് വിശേഷിപ്പിച്ചു. 29 വിദേശ പൗരന്മാര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കുന്നതിനിടെ, ഈ സന്ദര്‍ശകരെ 'സര്‍ക്കാര്‍ മഹാമാരിയുടെ ബലിയാടാക്കി' എന്ന് കോടതി പറഞ്ഞു.

ജൂണ്‍ 15 ന് 31 വിദേശ സന്ദര്‍ശകരെ വെറുതെവിടുന്നതിനിടെ മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ച് 'കൊറോണ വൈറസ് എന്ന നോവലിന്റെ പ്രചാരണത്തിന് സംഭാവനയാണ് ഈ കേസ് എന്ന് സൂചിപ്പിച്ചു.

തബ്‌ലീഗ് ജമാഅത്ത് കേസിലെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മാര്‍ച്ച് 31 ന് ഡല്‍ഹി പോലിസിന്റെ ക്രൈം ബ്രാഞ്ചാണ്. ഈ എഫ്‌ഐആര്‍ സഅദിനും മറ്റ് ആറ് ഇന്ത്യക്കാരും മാത്രമായിരുന്നു കുറ്റാരോപിതര്‍. ഏപ്രില്‍ നാലോടുകൂടി മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, ഹരിയാന, കര്‍ണാടക, ജാര്‍ഖണ്ഡ്, ഗുജറാത്ത്, തമിഴ്‌നാട് അടക്കം 11 സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

Next Story

RELATED STORIES

Share it