Sub Lead

ഒരു കുടുംബത്തിലെ ആറ് പേര്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവം: കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് വെള്ളിയാഴ്ച തുറന്ന് പരിശോധന നടത്തുക.

ഒരു കുടുംബത്തിലെ ആറ് പേര്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവം:  കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
X
കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാന്‍ കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഒരു കുടുംബത്തിലെ ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ദുരൂഹത നീക്കാനാണ് അന്വേഷണം. മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധിക്കാനുള്ള അനുമതി ജില്ലാ ഭരണകൂടം ക്രൈംബ്രാഞ്ചിന് നല്‍കി. വെള്ളിയാഴ്ച കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശക്തമായ പോലിസ് കാവലിലാവും കല്ലറ തുറന്നുള്ള പരിശോധന.

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് വെള്ളിയാഴ്ച തുറന്ന് പരിശോധന നടത്തുക. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ കല്ലറ തുറക്കാനാണ് തീരുമാനം. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ചു. ആര്‍ഡിഒയുടെ അനുവാദവും െ്രെകബ്രാഞ്ച് സംഘം നേടിയിട്ടുണ്ട്.

കൂടത്തായിയിലെ മരണങ്ങള്‍...

റിട്ടയേര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, ബന്ധുവായ യുവതി, ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തു പരിശോധിക്കുക. 2002ലാണ് അന്നമ്മയാണ് ആദ്യം മരിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളകളിലാണ് മറ്റുള്ളവര്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചത്. മരണത്തിലേക്ക് നയിച്ച അസുഖങ്ങളിലെ സമാനതയാണ് സംശയത്തിനിടയാക്കിയത്.

പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണുള്ള ഹൃദയാഘാതമാണ് ഇവര്‍ക്കുണ്ടായത്. ആറ് വര്‍ഷം മുമ്പ് മരിച്ച റോയിയുടെ മൃതദേഹം ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തിയിരുന്നു. റോയിയുടെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ഒരു ബന്ധു മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നല്‍കിയ പരാതിയിലാണ് െ്രെകം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.




Next Story

RELATED STORIES

Share it