സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പെരിയ, വഖഫ് ബോര്‍ഡ് വിഷയങ്ങള്‍ ചര്‍ച്ചയാവും
കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് യോഗം പരിഗണിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലപാതകക്കേസ്, വഖഫ് ബോര്‍ഡ് പ്രശ്നം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും.
പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ സിപിഎം പ്രതിരോധത്തിലാണ്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സമസ്ത പിന്മാറിയത് സിപിഎമ്മിന് ആശ്വാസകരമാണ്.
വിഷയം ആളിക്കത്തിക്കാനുള്ള ലീഗ് നീക്കമാണ് സമസ്തയുടെ പിന്മാറ്റത്തോടെ ദുര്‍ബലമായത്. ഈ സാഹചര്യത്തില്‍ വഖഫ് പ്രശ്നത്തിലെ തുടര്‍നടപടികള്‍ സിപിഎം ചര്‍ച്ചചെയ്തേക്കും. കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് യോഗം പരിഗണിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
9 Aug 2022 5:41 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMTനിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ്...
9 Aug 2022 4:09 PM GMTവിശാലസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എംഎല്‍എമാരുടെയും...
9 Aug 2022 2:16 PM GMT