പാലായിലെ വോട്ടു ചോര്‍ച്ച പ്രത്യേകം പരിശോധിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം

തിരുവനന്തപുരം: യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി മല്‍സരിച്ച പാലായിലെ തോല്‍വിയും സിപിഎമ്മിന്റെ വോട്ടുചോര്‍ച്ചയും പ്രത്യേകം പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുടെ ക്രോഡീകരിച്ച റിപോര്‍ട്ടിന്‍ മേലുള്ള അവലോകനത്തിലാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസി(എം)നു ഇടതുമുന്നണി പ്രവേശനം നല്‍കിയ ശേഷം അഭിമാന പോരാട്ടമായി മാറിയിട്ടും വന്‍ മാര്‍ജിനില്‍ ജോസ് കെ മാണി തോറ്റതും പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നതും ഗൗരവമായി പരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നു വിലയിരുത്തിയെങ്കിലും ആലപ്പുഴ ജില്ല കമ്മിറ്റിയുടെ അവലോകന റിപോര്‍ട്ടില്‍ വീഴ്ചക്ക് ഉത്തരവാദിയായി മുന്‍ മന്ത്രി ജി സുധാകരന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അഞ്ച് മണ്ഡലങ്ങളില്‍ കൂടി വിജയിക്കാമായിരുന്നു. കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ, പാല, കല്‍പറ്റ മണ്ഡലങ്ങളിലാണ് ശ്രദ്ധക്കുറവ് കാരണം നഷ്ടപ്പെട്ടതെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. കുണ്ടറയിലും തൃപ്പൂണിത്തുറയിലും സിപിഎമ്മും കരുനാഗപ്പള്ളിയില്‍ സിപിഐയും പാലായില്‍ കേരള കോണ്‍ഗ്രസ്(എം), കല്‍പറ്റയില്‍ എല്‍ജെഡി എന്നിങ്ങനെയാണ് മല്‍സരിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് ഏതുതരം അന്വേഷണമാണ് വേണ്ടതെന്ന കാര്യം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതി തീരുമാനമെടുക്കും. പാലക്കാട്, അരുവിക്കര, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ തോല്‍വിയും പരിശോധിക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന കണക്കുകൂട്ടല്‍ ശരിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചതാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇത്തവണ കൊണ്ടുവന്ന പരീക്ഷണം വിജയകരമായിരുന്നുവെന്നും ആദ്യഘട്ടത്തിലുണ്ടായിരുന്ന ആശങ്കകളില്‍ കാര്യമുണ്ടായിരുന്നില്ലെന്ന് ഫലപ്രഖ്യാപനം തെളിയിച്ചെന്നും യോഗം വിലയിരുത്തി.
CPM secretariat decides to look into vote leakage in Pala
RELATED STORIES
പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര് നാറാത്ത് സ്വദേശി ദുബയില് മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMT