- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗവര്‍ണര്‍ക്കെക്കെതിരേ അസഭ്യ മുദ്രാവാക്യവുമായി സിപിഎം പ്രകടനം; ഭയമില്ലെന്ന് ഗവര്‍ണര്‍
'തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി' അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തില്‍ സിപിഎം പ്രതിഷേധം. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. 'തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി' അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സപ്തംബറില്‍ പാസ്സാക്കിയ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരായ ഇടത് പ്രതിഷേധത്തിന്റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കര്‍ഷകരുടെ എക്കാലത്തെയും ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിന്റെ മറവില്‍ കൈയേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുമെന്നതടക്കമുള്ള പരാതികള്‍ വന്നതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
അദ്ദേഹത്തിന്റെ സന്ദര്‍ശത്തിന് മുന്നോടിയായി എല്‍ഡിഎഫ് ഇന്ന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാട് എടുക്കുകയായിരുന്നു. കേരള സര്‍ക്കാരിന്റെ ലാന്‍ഡ് അസൈന്‍മെന്റ് (ഭേദഗതി) ബില്ലില്‍ ഒപ്പിടാത്തതിനെതിരെയാണ് ഹര്‍ത്താല്‍. എന്നാല്‍, ഒപ്പിടാത്തതിന് കാരണം സര്‍ക്കാറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തുന്നു. ബില്ലിനെതിരെ കിട്ടിയ പരാതികളില്‍ സര്‍ക്കാറിനോട് മറുപടി ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുത്ത് മടുങ്ങുമ്പോഴും എസ്എഫ് ഐ-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തി.
RELATED STORIES
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ആകെ 2.66...
23 July 2025 5:10 PM GMTകുട്ടികളടക്കം ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായ പ്രശ്നം...
23 July 2025 5:05 PM GMTറഫയില്‍ 25 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് അല്‍ ഖസ്സം ...
23 July 2025 4:34 PM GMTവെസ്റ്റ്ബാങ്കില്‍ അധികാരം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി ഇസ്രായേലി...
23 July 2025 3:42 PM GMTമുംബൈ ട്രെയ്ന്‍ സ്ഫോടനങ്ങള്‍; വെറുതെവിട്ടവരുടെ മോചനം തടയണമെന്ന ആവശ്യം ...
23 July 2025 3:15 PM GMTഅറസ്റ്റ്, ചികില്‍സ നിഷേധിക്കല്‍, കുറ്റപ്പെടുത്തല്‍: കുടിയൊഴിപ്പക്കലിന് ...
23 July 2025 2:49 PM GMT