Sub Lead

പാര്‍ട്ടി അറിയാതെ ആദിവാസികൾക്ക് കിറ്റ് നൽകരുത്; പ്രമോട്ടർക്ക് സിപിഎം ഭീഷണി

എസ്ടി പ്രൊമോട്ടറാക്കിയത് പാര്‍ട്ടിയാണെന്നും, പാര്‍ട്ടി അറിയാതെ ഈ പഞ്ചായത്തില്‍ എന്തേലും പരിപാടി നടത്തിയാല്‍ നിന്റെ പണി ഞാന്‍ പീസാക്കുമെന്നുമാണ് ഭീഷണി.

പാര്‍ട്ടി അറിയാതെ ആദിവാസികൾക്ക് കിറ്റ് നൽകരുത്; പ്രമോട്ടർക്ക് സിപിഎം ഭീഷണി
X

പാലക്കാട്: പാലക്കാട് എസ്ടി പ്രൊമോട്ടര്‍ക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. ആദിവാസി കോളനികളിലുള്ളവര്‍ക്ക് പാര്‍ട്ടി അറിയാതെ മഴക്കെടുതി കിറ്റ് നല്‍കിയതിനാണ് എസ്.ടി പ്രൊമോട്ടര്‍ മണികണ്ഠനെ സി.പി.ഐ.എം അയിലൂര്‍ ലോക്കല്‍ സെക്രട്ടറി സജിത്ത് ഭീഷണിപ്പെടുത്തിയത്.

എസ്ടി പ്രൊമോട്ടറാക്കിയത് പാര്‍ട്ടിയാണെന്നും, പാര്‍ട്ടി അറിയാതെ ഈ പഞ്ചായത്തില്‍ എന്തേലും പരിപാടി നടത്തിയാല്‍ നിന്റെ പണി ഞാന്‍ പീസാക്കുമെന്നുമാണ് ഭീഷണി. നിന്നെ വട്ടപ്പൂജ്യമാക്കുമെന്നും, അപ്പോള്‍ നിന്റെ മറ്റേ പാര്‍ട്ടിക്കാര്‍ ഉണ്ടാകില്ലെന്നും സജിത്ത് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു. എന്നാല്‍ ഇത് ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും വാര്‍ഡ് മെമ്പര്‍മാരെ അറിയിച്ച് കോളനികളില്‍ കൊടുക്കുന്നതാണെന്ന് മണികണ്ഠന്‍ പറയുന്നുണ്ട്.

പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായാണ് സജിത്തിനെ രണ്ടാഴ്ച മുന്‍പ് സിപിഎം ലോക്കല്‍ സെക്രട്ടറിയാക്കിയത്. പാര്‍ട്ടിയില്‍ പ്രാദേശിക വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it