Sub Lead

ആദിവാസി ഭവന നിര്‍മാണ ഫണ്ട് തട്ടിപ്പ്: കൗണ്‍സിലര്‍ക്കെതിരേ നടപടിക്ക് സിപിഐ -കേസ് ഒതുക്കാന്‍ ശ്രമം

പണം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചിലര്‍ ആദിവാസികളെ സമീപിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു.

ആദിവാസി ഭവന നിര്‍മാണ ഫണ്ട് തട്ടിപ്പ്: കൗണ്‍സിലര്‍ക്കെതിരേ നടപടിക്ക് സിപിഐ  -കേസ് ഒതുക്കാന്‍ ശ്രമം
X

പാലക്കാട്: ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസില്‍ പ്രതിയായ നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി എം ബഷീറിനെതിരേ പാര്‍ട്ടി തലത്തില്‍ നടപടിക്കു സാധ്യത. തട്ടിപ്പ് കേസില്‍ ബഷീറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പാര്‍ട്ടി നടപടിയെടുക്കാത്തത വിവാദമായിരുന്നു. തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെയാണ് ബഷീറിനെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. അഞ്ചിന് ചേരുന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കും.

ജില്ലാ കൗണ്‍സിലിലെ പ്രത്യേക ക്ഷണിതാവ് കൂടിയായ ബഷീറിനെതിരേ അഗളി പോലിസാണ് കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിലാണ് നടപടി. അട്ടപ്പാടി ഐടിഡിപിയില്‍നിന്നും എടിഎസ്പി, ലൈഫ് മിഷന്‍ പദ്ധതികള്‍ വഴിയും കലാമണി ഉള്‍പ്പടെ ഏഴ് പേര്‍ക്ക് വീട് നിര്‍മാണത്ിതന് അനുവദിച്ച 13 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ ബഷീറിനു പുറമേ കരാറുകാരന്‍ നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍, അഗളി പഞ്ചായത്തംഗം ജാക്കിര്‍, അഗളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മുഹമ്മദ് നിസാറുദ്ദീന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഭൂമി നികത്താന്‍ അനുമതി തേടിയ ആളില്‍ നിന്ന് കൈക്കൂലി ചോദിച്ചെന്ന ആരോപണവും നേരത്തെ ബഷീറിനെതിരേ ഉയര്‍ന്നിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ജില്ലാ കൗണ്‍സില്‍ അന്വേഷണ സമിതിയെയും നിയോഗിച്ചിരുന്നു.

അതേസമയം, പണം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചിലര്‍ ആദിവാസികളെ സമീപിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു.

Next Story

RELATED STORIES

Share it