'രാഷ്ട്രീയം കളിച്ച ഗവര്‍ണറെ സര്‍ക്കാര്‍ എന്തിന് സംരക്ഷിക്കുന്നു'; സിപിഎമ്മിന്റെ നിലപാടില്‍ വിയോജിപ്പുമായി സിപിഐ

തിരുവനന്തപുരം: ആര്‍എസ്എസ് ചട്ടുകമായി മാറിയ കേരള ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുത്ത സര്‍ക്കാര് തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനെന്ന പേരില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുത്ത സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്ന നിലപാടിലാണ് സിപിഐ. ഉത്തരവാദിത്വം നിറവേറ്റാതെ രാഷ്ട്രീയം കളിച്ച ഗവര്‍ണറെ സര്‍ക്കാര്‍ സംരക്ഷിച്ചത് എന്തിനാണെന്നാണ് സിപിഐയുടെ ചോദ്യം. ഗവര്‍ണര്‍ തുടര്‍ച്ചയായി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുമ്പോഴും മൗനം തുടരുന്ന മുഖ്യമന്ത്രി അടക്കമുള്ള സിപിഎം ഉന്നത നേതൃത്വത്തിന്റെ നിലപാടിലും സിപിഐക്ക് അമര്‍ഷമുണ്ട്. അതേസമയം ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാട് മയപ്പെടുത്തുന്നെന്ന സൂചനകളാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങളിലുള്ളത്.
ആലങ്കാരിക പദവിയായ ഗവര്‍ണര്‍ സ്ഥാനം വേണ്ടന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സിപിഐ. നയപ്രഖ്യാപനത്തിനു തലേ ദിവസം കീഴ്‌വഴക്കങ്ങള്‍ മറികടന്ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടതിന്റെ അമര്‍ഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ ബാധ്യത നിറവേറ്റാതെ വിലപേശല്‍ നാടകം കളിച്ച ഗവര്‍ണര്‍ക്കു മുന്നില്‍ എന്തിനു സര്‍ക്കാര്‍ വഴങ്ങി എന്ന ചോദ്യമാണ് സിപിഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ പറഞ്ഞതനുസരിച്ച് പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിലും ഇക്കാര്യങ്ങളൊന്നും കൂടിയാലോചന നടത്താത്തതിലും സിപിഐക്ക് അതൃപ്തിയുണ്ട്.
അതേസമയം ഗവര്‍ണര്‍ക്കെതിരെ ആദ്യം ശക്തമായ വിമര്‍ശനം ഉന്നയിച്ച സിപിഎം നേതാവ് എ.കെ ബാലന്‍ നിലപാട് മയപ്പെടുത്തി. ലോകായുക്ത നിയമ ഭേദഗതിക്കു പിന്നാലെ നയപ്രഖ്യാപന വിവാദത്തിലും സിപിഎം സമീപനത്തില്‍ സിപിഐക്ക് ശക്തമായ വിയോജിപ്പുണ്ട്.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT