Sub Lead

സിപി ജലീലിന്റെ കൊലപാതകം: ഐജി എസ് ശ്രീജിത്ത് പറയുന്നത് നുണ; പോലിസ് രേഖകൾ

ഞാനും പാർട്ടിയും പുറത്തിറങ്ങി മുന്നോട്ട് പോകുന്ന സമയം രണ്ട് ആയുധധാരികളായ ആളുകൾ ഉപവൻ റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടർ ഭാ​ഗത്തു നിന്ന് ഞങ്ങൾക്കു നേരേ അവരുടെ കൈവശം ഉണ്ടായിരുന്ന തോക്കുകൾ ഉപയോ​ഗിച്ച് കൊണ്ട് വെടിയുതിർത്തുകൊണ്ട് ഞങ്ങളുടെ ഭാ​ഗത്തേക്ക് ഓടിവരുന്നത് ഇലക്ട്രിക് വെളിച്ചത്തിൽ കണ്ടു.

സിപി ജലീലിന്റെ കൊലപാതകം: ഐജി എസ് ശ്രീജിത്ത് പറയുന്നത് നുണ; പോലിസ് രേഖകൾ
X

കോഴിക്കോട്: വൈത്തിരിയിൽ മാവോവാദി നേതാവ് ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് പറയുന്നത് നുണയാണെന്ന് പോലിസ് രേഖകൾ. സംഭവവുമായി ബന്ധപ്പെട്ട് വൈത്തിരി പോലിസ് രജിസ്റ്റർ ചെയ്ത 82/19 കേസിന്റെ എഫ്ഐഎസിന് വിരുദ്ധമായാണ് ഫോറൻസിക് റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ സമ്മർദ്ദത്തിലായ സർക്കാരിനെ രക്ഷപ്പെടുത്താൻ ഐജി എസ് ശ്രീജിത്ത് ഒരു ദൃശ്യമാധ്യമത്തിന് മുന്നിൽ പ്രതികരണവുമായെത്തിയത്.

മാവോവാദി നേതാവ് സിപി ജലീൽ പോലിസിന് നേരെ വെടിവെച്ചില്ല എന്നത് പുതിയ കാര്യം അല്ല. എഫ്ഐആറിലും, ജലീൽ വെടിവെച്ചു എന്ന് പോലിസ് അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ പോലിസിനെ നേരെ മാവോവാദികള്‍ വെടിവച്ചതായും, അതിന് തെളിവായി പോലിസിന്‍റെതല്ലാത്ത വെടിയുണ്ടകൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

ജലീല്‍ റിസോര്‍ട്ട് ആക്രമിക്കാന്‍ എത്തിയെന്നതിന് തെളിവായി റിസപ്ക്ഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്. മറ്റൊരു മാവോവാദിയുമായി ആയുധം കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരേ ലക്ഷ്യത്തിന് വേണ്ടി എത്തിയവരാണ് ജലീലും സംഘാംഗങ്ങളും എന്നത് വ്യക്തമാണ് . നിയമവിരുദ്ധമായി സംഘംചേരുന്നതും ആയുധം കൈവശംവെച്ച് പോലിസിന് നേരെ ആക്രമണം നടത്തുന്നതും നിയമവിരുദ്ധമാണെന്നുമാണ് ഐജി വ്യക്തമാക്കി വ്യക്തമാക്കിയത്.



എന്നാൽ കൽപ്പറ്റ ഡിവൈഎസ്പിക്ക് മുമ്പാകെ വൈത്തിരി സ്റ്റേഷൻ ഹൗസ് ഓഫീസർ സമർപ്പിച്ച എഫ്ഐഎസിൽ പറയുന്നത് ഇങ്ങനെയാണ്:

20:55 മണി സമയത്ത് ഞാനും പാർട്ടിയും ഉപവൻ റിസോർട്ടിന്റെ ​ഗേറ്റ് കടന്ന് 10 മീറ്ററോളം മുന്നോട്ട് പോയി. ഞാനും പാർട്ടിയും പുറത്തിറങ്ങി മുന്നോട്ട് പോകുന്ന സമയം രണ്ട് ആയുധധാരികളായ ആളുകൾ ഉപവൻ റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടർ ഭാ​ഗത്തു നിന്ന് ഞങ്ങൾക്കു നേരേ അവരുടെ കൈവശം ഉണ്ടായിരുന്ന തോക്കുകൾ ഉപയോ​ഗിച്ച് കൊണ്ട് വെടിയുതിർത്തുകൊണ്ട് ഞങ്ങളുടെ ഭാ​ഗത്തേക്ക് ഓടിവരുന്നത് ഇലക്ട്രിക് വെളിച്ചത്തിൽ കണ്ടു. ഞാൻ അവർക്ക് വാണിങ് കൊടുത്തു. അതിനുശഷവും അവർ ഞങ്ങൾക്ക് നേരേ വെടിയുതിർത്തു. നമുക്ക് ആൾനാശം സംഭവിക്കാൻ ഇടയുള്ളതായി ബോധ്യപ്പെട്ടതിനാലും, സ്വയംരക്ഷയ്ക്ക് അവർക്ക് നേരെ വെടിവെയ്ക്കുകയല്ലാതെ മറ്റ് ഇതര മാർ​ഗങ്ങൾ ഇല്ല എന്നുള്ള ഉത്തമ ബോധ്യം വന്നതിനാലും കൂടെയുണ്ടായിരുന്ന 5 തണ്ടർബോൾട്ട് അംഗങ്ങളോട് ആത്മരക്ഷാർത്ഥം തിരിച്ചുവെടിയുതിർക്കാൻ നിർദേശിച്ചു.


ഇത്രയും വ്യക്തമായ എഫ്ഐഎസിലെ വിവരം മറച്ചുവച്ചുകൊണ്ടാണ് ഐജി ശ്രീജിത്ത് ദൃശ്യ മാധ്യമത്തിന് മുന്നിൽ നുണ പറഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടൽ നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച വെടിയുണ്ടകൾ പോലിസ് ഉപയോ​ഗിക്കുന്ന 7.62 എംഎം കാലിബറുള്ളവയാണെന്നും ശ്രീജിത്ത് മറച്ചുവച്ചത് വിഷയത്തിൽ പോലിസും സർക്കാരും സമ്മർദ്ദത്തിലായതിന്റെ സൂചനയാണ്. പോലിസിന്റെ പലവാദങ്ങളിലുമുള്ള വൈരുധ്യമാണ് ഐജി ശ്രീജിത്തിന്റെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it