രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; ഇന്നലെ 31,923 പേര്‍ക്ക് വൈറസ് ബാധ
3,01,604 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3,28,15,731 പേര്‍ ഇതുവരെ രോഗമുക്തരായി.
BY SRF23 Sep 2021 5:19 AM GMT
X
SRF23 Sep 2021 5:19 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി. ഇന്നലെ 31,923 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 282 പേര്‍ മരിച്ചു. 3,01,604 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3,28,15,731 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ 4,46,050 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
സൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMTചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി...
2 Sep 2023 8:34 AM GMTചന്ദ്രനില്‍ ഇന്ത്യയും; അഭിമാനമായി ചന്ദ്രയാന്‍-മൂന്ന്(ലാന്റിങ്...
23 Aug 2023 1:42 PM GMTചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള...
21 Aug 2023 6:59 AM GMTചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
14 July 2023 9:28 AM GMT