Sub Lead

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു; 78,524 പേര്‍ക്ക് കൂടി വൈറസ് ബാധ, 971 മരണം

9,02,425പേര്‍ ചികിത്സയിലാണ്. 58,27,705പേര്‍ രോഗമുക്തരായി. 1,05,526പേരാണ് ഇതുവരെ മരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു; 78,524 പേര്‍ക്ക് കൂടി വൈറസ് ബാധ, 971 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് zകാവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 78,524 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ 971പേര്‍ മരണത്തിന് കീഴടങ്ങി.68,35,656പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,02,425പേര്‍ ചികിത്സയിലാണ്. 58,27,705പേര്‍ രോഗമുക്തരായി. 1,05,526പേരാണ് ഇതുവരെ മരിച്ചത്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുരടുന്നത് മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,578 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,606 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.22 മരണവും റിപ്പോര്‍ട്ട് ചെയ്തു. 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.തമിഴ്‌നാട്ടില്‍ 5,447പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5,524പേര്‍ രോഗമുക്തരായി. 67പേര്‍ മരിച്ചു.6,35,855പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,80,736പേര്‍ രോഗമുക്തരായി. 9,984പേര്‍ മരിച്ചു. 45,135പേരാണ് ചികിത്സയിലുള്ളത്.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ 5,120പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it