- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിസമ്പന്നർക്ക് കൊവിഡ് നികുതി; ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും
കൊവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ് എന്ന പേരിലാകും നികുതി.

ന്യൂഡൽഹി: മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കാൻ കൊവിഡ് നികുതി/സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. അതിസമ്പന്നർക്കാകും നികുതി ചുമത്തുക. ഫെബ്രുവരി ഒന്നിലെ ബജറ്റിൽ നികുതി പ്രഖ്യാപിച്ചേക്കും .
കൊവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ് എന്ന പേരിലാകും നികുതി. രാജ്യത്തെ 5-10 ശതമാനം സമ്പന്നരെയാണ് നികുതി നേരിട്ടു ബാധിക്കുക. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ വൻതോതിൽ വർധിച്ചതായാണ് പീപ്പിൾസ് റിസർച്ച് ഓൺ ഇന്ത്യൻ കൺസ്യൂമർ എക്കണോമി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠനത്തിൽ പറയുന്നത്.
അഞ്ചു വർഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ വാർഷിക വരുമാനത്തിൽ 53 ശതമാനം ഇടിവാണുണ്ടായത്. അതേസമയം, 20 ശതമാനം ധനികരുടെ വാർഷിക വരുമാനത്തിൽ 39 ശതമാനം വർധനയുമുണ്ടായെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
വാർഷിക വരുമാനം മുപ്പത് ലക്ഷത്തിൽ കൂടുതലുള്ളവർക്ക് ഒരു ശതമാനം സൂപ്പർ റിച്ച് ടാക്‌സ് 1950 മുതൽ 2015 വരെ നിലവിലുണ്ടായിരുന്നു. 2015 ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇതെടുത്തു കളഞ്ഞത്. 2013-14 സാമ്പത്തിക വർഷം 1008 കോടി മാത്രമേ ഈയിനത്തിൽ ലഭിച്ചുള്ളൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ നടപടി. എന്നാൽ ഒരു കോടിക്ക് മുകളിൽ സമ്പാദിക്കുന്നവർക്ക് രണ്ടു ശതമാനം സൂപ്പർ റിച്ച് സർചാർജ് ജെയ്റ്റ്‌ലി അവതരിപ്പിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















