മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡെന്ന് സംശയം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അടച്ചു
കോഴിക്കോട്: ആശുപത്രിയില്‍ മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്മുഖം(50) ആണ് തിങ്കളാഴ്ച രാത്രി 8.45ഓടെ കുഴഞ്ഞുവീണ് മരിച്ചത്. ഇതേത്തുടര്‍ന്ന് നടുവണ്ണൂര്‍ പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയാണ് അണുനശീകരണത്തിനായി അടച്ചിട്ടത്. സംസ്ഥാന പാതയിലൂടെ പോവുകയായിരുന്ന ഷണ്മുഖം ആശുപത്രിക്ക് മുന്നില്‍ ലോറി നിര്‍ത്തി പെട്ടെന്ന് രക്ഷിക്കണേയെന്നു പറഞ്ഞ് ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ ഇസിജിയെടുത്തു. തൊട്ടുപിന്നാലെ ഷണ്മുഖം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇത് ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. മരണശേഷം ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഷണ്മുഖത്തിന്റെ മൃതദേഹം ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രി അടച്ചിട്ടത്.
Covid suspect death; Private hospital closed in Kozhikode
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT