Sub Lead

മഹാരാഷ്ട്രയില്‍ ഇന്ന് 5,984 പേര്‍ക്ക് കൊവിഡ്; 125 മരണം; തമിഴ്നാട്ടില്‍ 3,536 പുതിയ കേസുകള്‍

മഹാരാഷ്ട്രയില്‍ ഇന്ന് 5,984 പേര്‍ക്ക് കൊവിഡ്; 125 മരണം; തമിഴ്നാട്ടില്‍ 3,536 പുതിയ കേസുകള്‍
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 5,984 പുതിയ കൊവിഡ് കേസുകളും 125 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 15,069 പേര്‍ ഈ മണിക്കൂറില്‍ രോഗമുക്തി നേടി. 1,73,759 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ഇതുവരെ 16,01,365 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,84,879 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 42,240 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കര്‍ണാടകയില്‍ 5,018 പുതിയ കേസുകളും 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മണിക്കൂറില്‍ 8,005 പേര്‍ക്ക് രോഗമുക്തിയുണ്ടായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,06,214 സജീവ കൊവിഡ് കേസുകള്‍ നിലവിലുണ്ട്. കര്‍ണാടകയില്‍ ഇതുവരെ 7,70,604 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10,542 പെര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമാകുകയും ചെയ്തു. 6,53,829 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്. ആന്ധ്രയില്‍ ഇന്ന് 2,918 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,86,050 ആയി. 35,065 സജീവ കേസുകളാണ് നിലവിലുള്ളത്. 7,44,532 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,453 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

തമിഴ്നാട്ടില്‍ രോഗബാധിതരുടെ ദിനം പ്രതിയുള്ള എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 3,536 പുതിയ കൊവിഡ് കേസുകളും 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ മണിക്കൂറുകളില്‍ 4,515 പേര്‍ക്ക് രോഗമുക്തിയുണ്ടായി. സംസ്ഥാനത്ത് ഇതുവരെ 6,90,936 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. 10,691 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടില്‍ ഇതുവരെ 6,42,152 പേര്‍ക്ക് രോഗമുക്തിയുണ്ടായി.




Next Story

RELATED STORIES

Share it