Sub Lead

മോര്‍ച്ചറിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു; ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ദയനീയ കാഴ്ച

ദുര്‍ഗ് പ്രദേശത്ത് കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ 38 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 6,000 ലധികം പേര്‍ രോഗബാധിതരായി. ദുര്‍ഗിലെ 500 കിടക്കകളുള്ള പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ സ്ഥിതി തികച്ചും ആശങ്കാജനകമാണ്. ഇവിടത്തെ മോര്‍ച്ചറിയില്‍ എട്ട് ഫ്രീസറുകളാണ് ആകെയുള്ളത്. ഇതിലാവട്ടെ 27 മൃതദേഹങ്ങളാണുള്ളത്.

മോര്‍ച്ചറിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു; ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ദയനീയ കാഴ്ച
X

ഛത്തീസ്ഗഢ്: ഒരിടവേളയ്ക്കുശേഷം കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഛത്തീസ്ഗഢില്‍നിന്ന് മനസ്സാക്ഷി മരവിക്കുന്ന കാഴ്ചകള്‍. ഛത്തീസ്ഗഢിലെ ചെറിയ പട്ടണമായ ദുര്‍ഗിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അതിവേഗം കുതിച്ചുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മതിയായി ലഭ്യമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ദുര്‍ഗ് പ്രദേശത്ത് കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ 38 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 6,000 ലധികം പേര്‍ രോഗബാധിതരായി. ദുര്‍ഗിലെ 500 കിടക്കകളുള്ള പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ സ്ഥിതി തികച്ചും ആശങ്കാജനകമാണ്. ഇവിടത്തെ മോര്‍ച്ചറിയില്‍ എട്ട് ഫ്രീസറുകളാണ് ആകെയുള്ളത്. ഇതിലാവട്ടെ 27 മൃതദേഹങ്ങളാണുള്ളത്. എത്രയും വേഗം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ പാടുപെടുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോര്‍ച്ചറിയുടെ അല്‍പം അകലെനിന്ന് ഹൃദയഭേദകമായ മറ്റൊരു കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

പ്രാദേശിക ശ്മശാനത്തില്‍ പിപിഇ കിറ്റുകള്‍ ധരിച്ച് ബന്ധുക്കള്‍ അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതും അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതും കാണാം. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഛത്തീസ്ഗഢില്‍ രോഗബാധ തടയുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. രോഗവ്യാപനവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൂര്‍ണമായും ആഴ്ചയിലൊരിക്കല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. കൊവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം നേരിടുന്ന സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ദുര്‍ഗ് ജില്ലയിലാണ്.

കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇതുവരെ ഇതര ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നത് സംബന്ധിച്ച് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്- ദുര്‍ഗ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി ആര്‍ ബാല്‍ക്കിഷോര്‍ എന്‍ഡി ടിവിയോട് പറഞ്ഞു. എല്ലാ ദിവസവും നാലോ അഞ്ചോ പേര്‍ കൊവിഡ് ബാധിതരായി മരിക്കുന്നു. മിക്ക കേസുകളിലും രോഗികള്‍ ഗുരുതരാവസ്ഥയിലാണ് പ്രവേശിക്കപ്പെടുന്നത്. അവരുടെ ഓക്‌സിജന്റെ അളവ് 40 അല്ലെങ്കില്‍ 50 ശതമാനമായി കുറയുമ്പോള്‍ മാത്രമാണ് ആശുപത്രിയിലെത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ആശുപത്രികളില്‍ മെഡിക്കല്‍ സ്റ്റാഫുകളുടെ കുറവും ഡോ.ബാല്‍ക്കിഷോര്‍ വെളിപ്പെടുത്തി. മറ്റ് രോഗങ്ങളും അസുഖങ്ങളും ബാധിച്ച ആളുകളുടെ കാര്യവും പ്രശ്‌നമാണ്. എന്നാല്‍, കൊവിഡ് ഇതര സേവനങ്ങള്‍ പിന്‍വലിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. വൈറസ് പടരുന്നത് തടയാന്‍ നിര്‍ദിഷ്ട ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ മതിയാവില്ലെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഛത്തീസ്ഗഢിലെ സജീവ കേസുകളുടെ നിരക്ക് 369 ശതമാനം ഉയര്‍ന്നു. മാര്‍ച്ച് 20ന് 6,753 കേസില്‍നിന്ന് ഏപ്രില്‍ 2ന് 28,987 ആയി വര്ഡധിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ദേശീയ മാധ്യമ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it